You are Here : Home / USA News

ക്യൂന്‍മേരി മിനിസ്‌ട്രി നയിക്കുന്ന താമസിച്ചുള്ള പരിശുദ്ധാത്മാഭിഷേക ധ്യാനം ഫിലാഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 22, 2014 12:37 hrs UTC

 

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ കഴിഞ്ഞനാളുകളില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷയിലൂടെയും ആത്മീയകൊടുങ്കാറ്റ്‌ ഉയര്‍ത്തിയ ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2014 ജൂലൈ മാസം 10,11,12,13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയ മാല്‍വേണ്‍ റിട്രീറ്റ്‌ സെന്ററില്‍ വെച്ച്‌ താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു.

`തന്റെ മുന്നില്‍ നിഷ്‌കളങ്കരായി വര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ശക്തിപ്രകടിപ്പിക്കുവാന്‍ കര്‍ത്താവിന്റെ കണ്ണുകള്‍ ഭൂമിയിലുടനീളം പാഞ്ഞുകൊണ്ടിരിക്കുന്നു' (2 ദിനവൃത്താന്തം: 16/9) ഈ തിരുവചനമാണ്‌ ധ്യാനവിഷയം. വിശ്വാസത്തില്‍ അടിയുറച്ച്‌ പരിശുദ്ധാത്മ ക്രിസ്‌തീയ ജീവിതം പടുത്തുയര്‍ത്താനും, ദൈവ വചനത്താല്‍ പ്രബുദ്ധരായി ദൈവീക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും തിരുസഭയോട്‌ ചേര്‍ന്നു നിന്നുകൊണ്ട്‌ കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യംവെച്ച്‌ നടത്തപ്പെടുന്ന ഈ താമസിച്ചുള്ള ധ്യാനത്തില്‍ മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക ധ്യാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്‌.

നാളെയുടെ വാഗ്‌ദാനങ്ങളായ നമ്മുടെ മക്കളുടെ ശോഭനമായ ഭാവി ദൈവീക പദ്ധതിയനുസരിച്ച്‌ രൂപപ്പെടുവാനും, ബാല്യം മുതല്‍ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെ യുവജനങ്ങളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ്‌ ഇംഗ്ലീഷില്‍ യുവജനങ്ങള്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്‌.

കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്‌തരായ വചനപ്രഘോഷകര്‍ നേതൃത്വംകൊടുക്കുന്ന ഈ ധ്യാനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകനും ആയിരക്കണക്കിന്‌ ഗാനങ്ങള്‍ രൂപപ്പെടുത്താന്‍ ദൈവം ഉപകരണമായെടുത്ത റവ.ഫാ. ഷാജി തുമ്പേച്ചിറയില്‍, റവ.ഫാ. ജോസ്‌ മണിയങ്ങാട്‌, ബ്രദര്‍ പി.ഡി. ഡൊമിനിക്‌, മിസ്സിസ്‌ ലിജി അലക്‌സ്‌, ബ്രദര്‍. മാത്തച്ചന്‍ എന്നിവര്‍ ധ്യാനം നയിക്കുന്നതും. ഗാനശുശ്രൂഷയ്‌ക്ക്‌ ബ്ര. വി.ഡി രാജു നേതൃത്വം നല്‍കുന്നതുമാണ്‌.

നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ജൂലൈ പത്താം തീയതി വ്യാഴാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ ആരംഭിക്കുന്നതും, 13-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ അവസാനിക്കുന്നതുമാണ്‌. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ ചെയ്‌ത്‌ സീറ്റ്‌ മുന്‍കൂട്ടി കരസ്ഥമാക്കേണ്ടതാണ്‌.

അഭിഷേകത്താല്‍ നിറയപ്പെട്ട ശക്തമായ വചനശുശ്രൂഷകള്‍, സ്വര്‍ഗ്ഗീയ കൃപയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന ആരാധനാശുശ്രൂഷകള്‍, അത്ഭുതകരമായ സൗഖ്യത്തിലേക്ക്‌ നയിക്കപ്പെടുന്ന സൗഖ്യപ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, ഹൃദയസ്‌പര്‍ശിയായ ജീവിതസാക്ഷ്യങ്ങള്‍, ഹൃദയം ദൈവത്തിലേക്ക്‌ ഉയര്‍ത്തുന്ന സ്‌തുതി ആരാധന, ആത്മീയവരങ്ങളാല്‍ നയിക്കപ്പെടുന്ന കൗണ്‍സിലിംഗ്‌ ശുശ്രൂഷ, സ്വര്‍ഗ്ഗീയ ആശ്രയത്തിലേക്ക്‌ ഉയരുന്ന വി. കുര്‍ബാന, ദൈവീക വരപ്രസാദത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന വി. കുമ്പസാരം, കരകവിഞ്ഞൊഴുകുന്ന ഈ സ്വര്‍ഗ്ഗീയാനുഭവം സ്വന്തമാക്കാന്‍ സഭാവ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌: office 215-934-5615, cell 215-971-3318 | 215-971-3319 | 267-407-7872.
Email queenmaryministryusa@gmail.com | qmmusa@queenmaryministryusa.org
www.queenmaryministryusa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.