You are Here : Home / USA News

ഇസ് ലാമിക് സെമിനാര് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു

Text Size  

Story Dated: Tuesday, January 21, 2014 07:17 hrs UTC

 

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഫിബ്രുവരി അവസാനത്തില് സംഘടിപ്പിക്കുന്ന മൂന്നാം ഇസ് ലാമിക് സെമിനാറിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ഫര് വാനിയ പാര്കിന് സമീപമുള്ള വിശാലമായ മൈതാനിയില് പ്രത്യേകം തയ്യാറാക്കുന്ന ടെന്റുകളില് സംഘടിപ്പിക്കുന്ന ചതുര്ദിന സമ്മേളനത്തില് ആദര്ശ സമ്മേളനം, സ്‌നേഹസംഗമം, വനിതാ സമ്മേളനം, വിദ്യാര്ത്ഥി സമ്മേളനം, മെഡിക്കല് കേന്പ്, മുഖാമുഖം, പ്രവാസി നേതൃത്വ സമ്മേളനം, പണ്ഡിത സമ്മേളനം എന്നിവക്ക് പുറമെ നാല് ദിവസം നീണ്ടുനില്ക്കുന്ന വിപുലമായ സജ്ജീകരണങ്ങളൊടെ ഒരുക്കുന്ന എക്‌സിബിഷനും ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിലെയും ഗള്ഫ് നാടുകളിലെയും കുവൈത്തിലെയും പ്രമുഖ പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കുന്നതാണ്. സെമിനാറിനോട നുബന്ധിച്ച് ഒരു സുവനീര് പ്രകാശനം ചെയ്യുന്നതാണ്.

മുഖ്യരക്ഷാധികാരി ആയി ഒ. അബ്ദുല് ഖാദര് സാഹിബിനെയും രക്ഷാധികാരികളായി മുഖ്താര് മഅറൂഫ്, അപ്‌സര മഹമൂദ്, അഷ്‌റഫ് ഐദീദ്, ഇ.കെ.അബ്ദുല് റസാഖ് എലത്തൂര്, ഹംസ മേലേക്കണ്ടി, ഹിലാല് ടൊയോട്ട, ഖലീല് അടൂര്, മലയില് മൂസക്കോയ, മുനവ്വര് മുഹമ്മദ്, സഗീര് തൃക്കരിപ്പൂര്, സിദ്ദീഖ് വലിയകത്ത്, ഉസ്മാന് കെ.പി. കോഴിക്കോട് എന്നിവരെയും ചെയര്മാനായി പി.എന്.അബ്ദുല് ലത്തീഫ് മദനിയെയും, വൈസ് ചെയര്മാനായി സാദത്തലി കണ്ണൂരിനെയും, ജനറല് കണ് വീനറായി ടി.പി.മുഹമ്മദ് അബ്ദുല് അസീസിനെയും കണ് വീനറ്മാരായി കെ.സി.മുഹമ്മദ് നജീബ്, എന്.കെ.അബ്ദുല് സലാം, മുഹമ്മദ് അസ് ലം കാപ്പാട് എന്നിവരെയും തിരഞ്ഞെടുത്തു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.