You are Here : Home / USA News

നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, January 16, 2014 11:44 hrs UTC

 

ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ അന്താരാഷ്ട്ര പ്രസിഡണ്ട് രാജീവ് ജോസഫ് കഴിഞ്ഞ ആറാം തീയതി ഡല്‍ഹിയില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പതിനൊന്നു ദിവസമായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതായി മീഡിയാ കോഓര്‍ഡിനേറ്റര്‍ സാജന്‍ ജോസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ രാത്രിയില്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന്‍ രാജീവ് ജോസഫ് തയ്യാറായില്ല. കഴിഞ്ഞ 10 രാത്രികളിലും കൂട്ടിരുന്ന ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ സാവിയോ പീറ്റര്‍ ഗവണ്‍മെന്റിന്റെ ക്രൂരമായ അവഗണനയെ നിശിതമായി വിമര്‍ശിച്ചു. പതിനൊന്നു ദിവസം പച്ചവെള്ളം മാത്രം കുടിച്ചു പാരലമെന്റിന് സമീപം അപകടാവസ്ഥയില്‍ സത്യാഗ്രഹമിരിക്കുന്ന രാജീവിന്റെ ആരോഗ്യ നില പരിശോധിക്കുവാന്‍ ഒരു ഡോക്ടര്‍ പോലും എത്തിയിട്ടില്ല എന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ മനുഷ്യത്വരഹിതമായ സ്വഭാവമാണ് തുറന്ന് കാണിക്കുന്നതെന്ന് സാവിയോ പീറ്റര്‍ ആരോപിച്ചു. അണ്ണാ ഹസ്സാരെയുടെ സമരത്തിനെതിരെ മുഖം തിരിഞ്ഞു നിന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ഗവണ്‍മെന്റും ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാഠം പഠിച്ചിട്ടില്ലെന്ന് സാവിയോ കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിതമായി എന്തെങ്കിലും അപകടം രാജീവിനു സംഭവിച്ചാല്‍ കേന്ദ്ര മന്ത്രിസഭ രാജിവെച്ചൊഴിയണമെന്ന് സാവിയോ പീറ്റര്‍ ആവശ്യപ്പെട്ടു.

തന്നെ അറസ്റ്റ് ചെയ്ത് സമരം അട്ടിമറിക്കാന്‍ ഗവണ്‍മെന്റു ശ്രമിച്ചാല്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഈ സമരം ഏറ്റെടുക്കണമെന്ന് രാജീവ് ജോസഫ് ആഹ്വാനം ചെയ്തു. തന്റെ സമരം മാധ്യമങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ പ്രവാസികാര്യകാര്യ മന്ത്രിയും അനുയായികളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ പ്രവാസ ലോകം മനസിലാക്കണമെന്നും രാജീവ് അഭ്യര്‍ഥിച്ചു. പ്രവാസി ഇന്ത്യാക്കാരുടെ പൗരാവകാശത്തിനായി താന്‍ നടത്തുന്ന സഹന സമരത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് പുഛിച്ചു തള്ളുന്നത്, പ്രവാസി സമൂഹത്തോടുള്ള  കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാടാണെന്ന് രാജീവ് ജോസഫ് ഓര്‍മ്മിപ്പിച്ചു. സുഖവാസത്തിനും കച്ചവടത്തിനും ഫണ്ട് പിരിവിനുമായി ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന മന്തിമാരുടെയും നേതാക്കളുടെയും തനിനിറം പ്രവാസികള്‍ ഇനിയെങ്കിലും മനസിലാക്കണമെന്നും രാജീവ് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ചെറിയാന്‍ പൂപ്പള്ളില്‍ KEAN പ്രസിഡന്റ്
      ന്യൂയോര്‍ക്ക്: വടക്കു കിഴക്കെ അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ് ഗ്രാജ്വ്വേറ്റ്‌സ്...

  • `ദേശസ്‌നേഹപുരസ്‌കാരം' ജനാര്‍ദ്ദനന്‍ ദമ്പതികള്‍ക്ക്‌
    മുംബൈ: പ്രഥമ `ദേശസ്‌നേഹ പുരസ്‌കാരം' മുന്‍ കരസേനാ ഓഫീസര്‍മാരായ പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനനും, പത്‌നി ഡോ....

  • സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ 28ന്
      കുവൈറ്റ്: സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ ഫെബ്രുവരി 28ന് നടത്തും. ആദ്യഫലപ്പെരുന്നാള്‍...

  • ജര്‍മനിയില്‍ നേരത്തെ പെന്‍ഷന്‍ ആകാനുള്ള നിബന്ധനങ്ങള്‍
      ബെര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന ആരോഗ്യവാനായ ഒരു ജോലിക്കാരന് ഇതുവരെയുള്ള പെന്‍ഷന്‍ പ്രായം പുരുഷന്മാര്‍ക്ക് 65,...

  • മയാമിയില്‍ ക്‌നാനായ കണ്‍വന്‍ഷന്‌ ആവേശകരമായ പിന്തുണ
      മയാമി: കെ.സി.സി.എന്‍.എ.യുടെ 11ാമത്‌ കണ്‍വന്‍ഷന്‌ മയാമിയില്‍നിന്നും പിന്തുണയും സഹകരണവും അറിയിച്ചുകൊണ്ട്‌...