You are Here : Home / USA News

രാജീവ് ജോസഫിനെ അറസ്റ്റു ചെയ്തു മാറ്റാന്‍ ഡല്‍ഹി പോലീസ് തയ്യാറെടുക്കുന്നു

Text Size  

Story Dated: Wednesday, January 15, 2014 11:50 hrs UTC

 
ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ അന്താരാഷ്ട്ര പ്രസിഡന്റ് രാജീവ് ജോസഫിനെ അറസ്റ്റ് ചെയ്തു നീക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറെടുക്കുന്നതായി മീഡിയാ സെക്രട്ടറി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. നിരാഹാര സമരം 10 ദിവസം ആയിട്ടും കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. 
 
അവശനിലയിലായ രാജീവിനെ സന്ദര്‍ശിക്കുവാന്‍ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കളാരും എത്തിയില്ല. പ്രവാസികളുടെ പൗരവകാശത്തോട് കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ് കാണിക്കുന്ന അനീതിക്കെതിരെ  പ്രവാസലോകം ശക്തമായി പ്രതികരിക്കണമെന്ന് രാജീവ് ജോസഫ് ആവശ്യപ്പെട്ടു. വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശത്തിനായി കഴിഞ്ഞ 8 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തന്‍റെ നിരാഹാര സമരം അട്ടിമറിക്കാന്‍ ഡല്‍ഹിയിലും കേരളത്തിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യമായി  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജീവ് ജോസഫ് ആരോപിച്ചു.  
 
വിദേശ രാജ്യങ്ങളില്‍ പോലും ചില മലയാളി നേതാക്കള്‍ രാജീവിന്റെ സമരത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്നതാണ് ഏറെ അത്ഭുതകരം. ഈ നേതാക്കളുടെ കപട മുഖം ലോകമെമ്പാടുമുള്ള പ്രവാസി സമൂഹം മനസിലാക്കണമെന്നും രാജീവ് അഭ്യര്‍ഥിച്ചു. അറസ്റ്റിലൂടെ തന്റെ സമരം തകര്‍ക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറായാല്‍, പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഈ സമരം ഏറ്റെടുക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.