You are Here : Home / USA News

അരിസോണയില്‍ അയ്യപ്പ പൂജ നടത്തി - മനു നായര്‍

Text Size  

Story Dated: Wednesday, January 15, 2014 05:34 hrs UTC

 

ഫിനിക്‌സ്‌: അരിസോണയില്‍ വൃശ്ചികമാസംഒന്നുമുതല്‌ നടന്നുവരുന്ന അയ്യപ്പവൃതാനുഷ്ടാനത്തിന്റെ ഭാഗമായി വിപുലമായ രീതിയില്‍ അയ്യപ്പപൂജ നടത്തി.അയ്യപ്പ സമാജ്‌ അരിസോണടേയും കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടേയും നേതൃത്വത്തിലാണ്‌ ശ്രീവെങ്കിടകൃഷ്‌ണ ക്ഷേത്രത്തില്‍ വച്ച്‌ ഭക്തിനിര്‍ഭരമായ രീതിയില്‍ ്‌ അയ്യപ്പപൂജ നടത്തിയത്‌. ബാബു തിരുവല്ലയുടെ നേതൃത്വത്തിലാണ്‌ വിപുലമായ ദീപാലങ്കാരങ്ങളോടുകൂടിയ മണ്ഡപവും, പതിനെട്ടുപടിയും, ശ്രീകോവിലും, ക്ഷേത്രാങ്കണവും അണിയിച്ചോരുക്കിയത്‌. മഹാഗണപതി പൂജയോടെ ആരംഭിച്ച അയ്യപ്പപുജക്ക്‌ തന്ത്രി കിരണ്‍ കുമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അയ്യപ്പപൂജയോടനുബന്ധിച്ചു നടന്ന ഗണപതിപൂജ, വിവിധഅഭിഷേകങ്ങള്‍, പടിപൂജ, പ്രസാദ ഊട്ട്‌, പുഷ്‌പാര്‍ച്ചന എന്നിവയില്‍ നിരവധി ഭക്തജനങ്ങള്‍ ഭാഗവാക്കായി.

ശബരിമലയിലെ പതിനെട്ട്‌പടിയേയും സൂചിപ്പിച്ചുള്ളപടിപ്പാട്ടു പാടിശരണംവിളിയോടുകൂടി പതിനെട്ട്‌ പടിയിലും കര്‍പ്പൂരം കത്തിച്ച്‌ നടത്തിയ പതിനെട്ടുപടിപടി പൂജ ഭക്തര്‍ക്ക്‌ കണ്ണിനും കാതിനും ഇമ്പമേറുന്ന ഹൃദ്യാനുഭവമായിമാറി. ദിലീപ്‌ എസ്‌. പിള്ള, വിജേഷ്‌ വേണുഗോപാല്‍ എന്നിവര്‍ നേത്രുത്വംവഹിച്ച അയ്യപ്പ ഭജനയില്‍ ഏല്ലാ അയ്യപ്പഭക്തരും അണിചേര്‍ന്ന്‌ ഒരേസ്വരത്തില്‍ ഏറ്റുപാടിയത്‌ വേറിട്ട ഒരനുഭവമായി. ശരണം വിളികളാലും അയ്യപ്പമന്ത്രങ്ങളാലും മുഖരിതമായ അന്തരീക്ഷത്തില്‍ നടന്നമഹാദീപാരാധനക്ക്‌ ശേഷം അയ്യപ്പന്റെ രൂപഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ഹരിവരാസനം പാടി മഹാപ്രസാദത്തോടുകൂടി അയ്യപ്പപൂജക്ക്‌ പരിസമാപ്‌തിയായി. അയ്യപ്പ മണ്ഡലപൂജക്ക്‌ വേണുഗോപാല്‌നായര്‍, ഹരികുമാര്‍ കളീക്കല്‍, സുരേഷ്‌ കുമാര്‍, ശ്രീകുമാര്‍ കൈതവന, ശ്രീപ്രസാദ്‌, സുധീര്‍ കൈതവന, ബാബുതിരുവല്ല, മനുനായര്‍ എന്നിവര്‍ നേതൃത്വംനല്‌കി.

 

Picture

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.