You are Here : Home / USA News

ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ആനന്ദന്‍ നിരവേലിനെ നവകേരള ആര്‍ട്‌സ് ക്ലബ് നിര്‍ദ്ദേശിച്ചു

Text Size  

Story Dated: Saturday, January 04, 2014 03:23 hrs UTC

എബി ആനന്ദ്‌, ഫ്‌ളോറിഡ

 

ഫ്‌ളോറിഡ: ഡിസംബര്‍ 29-ന്‌ കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കൂടിയ നവകേരള ആര്‍ട്‌സ്‌ ക്ലബിന്റെ ജനറല്‍ബോഡി യോഗം 2016-ല്‍ നടക്കുവാന്‍ പോകുന്ന ഫോമയുടെ അഞ്ചാമത്‌ കണ്‍വെന്‍ഷന്‌ ഫ്‌ളോറിഡ വേദിയാക്കണമെന്ന്‌ തീരുമാനിക്കുകയും അതിന്റെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി ആനന്ദന്‍ നിരവേലിന്റെ പേര്‌ നിര്‍ദേശിക്കുകയും ചെയ്‌തു. ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി, കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌, കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ട്രഷറര്‍, നവകേരള ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌, ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗം, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌, ജനറല്‍ കണ്‍വീനര്‍ എന്നിങ്ങനെ വിവിധ പദവികളില്‍ അനേകവര്‍ഷം വിജയകരമായ പ്രവര്‍ത്തനം കാഴ്‌ചവെച്ചിട്ടുള്ള അദ്ദേഹത്തിന്റെ സത്യസന്ധമായ പ്രവര്‍ത്തനശൈലിയിലൂടെ ഫ്‌ളോറിഡയിലും മറ്റ്‌ അമേരിക്കന്‍ മലയാളി സംഘടനകളിലും പ്രിയങ്കരനായി മാറിയ ആനന്ദന്‍ നിരവേല്‍ ഫോമയെ നയിക്കുവാന്‍ കഴിവുള്ളതും ശക്തനുമായ സംഘടനാ പ്രവര്‍ത്തകനുമാണെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ എന്നിവയുടെ പ്രസിഡന്റായിരുന്ന മാത്യു വര്‍ഗീസ്‌ ആനന്ദന്‍ നിരവേലിനെ സദസിനു പരിചയപ്പെടുത്തി.

 

 

 

മറുപടി പ്രസംഗത്തില്‍ ഫ്‌ളോറിഡയിലും അമേരിക്കയുടെ നാനാഭാഗത്തുമുള്ള ഭൂരിപക്ഷം സംഘടനകളും തനിക്ക്‌ പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്ന്‌ അറിയിച്ചു. ഫോമ ഈ ചെറിയ കാലയളവില്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും, അത്‌ ഒരു പടികൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ പരിശ്രമിക്കുമെന്നും പ്രസ്‌താവിച്ചു. 2014 ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വാനിയയില്‍ നടക്കുന്ന നാലാമത്‌ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ ഈ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുകയാണ്‌ തന്റെ ആദ്യ ലക്ഷ്യമെന്നും, അതിന്‌ എല്ലാ വിധ സഹായ സഹകരണങ്ങളും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More