You are Here : Home / USA News

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിക്കുന്നു

Text Size  

Story Dated: Saturday, January 04, 2014 01:26 hrs UTC

ജയപ്രകാശ് നായര്‍

 

 

ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൌണ്ടിയിലെ മലയാളികളുടെ ഇടയില്‍ മൂന്നു പതിറ്റാണ്ടുകളിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ജനുവരി 12 ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ വെസ്റ്റ് ന്യായക്കിലുള്ള ക്ലര്‍ക്‌സ്‌ടൌണ്‍ റിഫോര്‍മ്ഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ക്രിസ്മസും പുതുവര്‍ഷവും സംയുക്തമായി ആഘോഷിക്കുന്നു. റവ. ഫാ. ഡോ. രാജു വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കുന്നു. വിവിധ കലാപരിപാടികള്‍, കരോള്‍ ഗാനങ്ങള്‍, സാന്താക്ലോസിന്റെ വരവ്, വിഭവസമൃദ്ധമായ ഡിന്നര്‍ മുതലായ പരിപാടികള്‍. പ്രവേശനം സൌജന്യമാണെന്നും എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രസിഡണ്ട് ശ്രീ ബോസ് കുരുവിള പറഞ്ഞു.

 

അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ക്രിസ്മസ് പതിപ്പ് അന്നേ ദിവസം പ്രകാശനം ചെയ്യുമെന്ന് സെക്രട്ടറി ശ്രീ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ അറിയിച്ചു. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വിജയകരമാക്കിത്തീര്‍ക്കുവാന്‍ ജെയിംസ് ഇളംപുരയിടത്തിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം, കലാപരിപാടികള്‍ അണിയറയില്‍ അണിഞ്ഞൊരുക്കിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.