You are Here : Home / USA News

യുഎസ് കാര്‍ നിര്‍മാതക്കള്‍ക്ക് ഡിസംബറില്‍ വില്‍പനയില്‍ നഷ്ടം

Text Size  

Story Dated: Saturday, January 04, 2014 06:15 hrs UTC

വാഷിംഗ്ടണ്‍: പ്രമുഖ യുഎസ് കാര്‍ നിര്‍മാതാക്കള്‍ക്കെല്ലാം ഡിസംബര്‍ നഷ്ടത്തിന്റെ മാസമായതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ കാര്‍ വില്‍പന ഗണ്യമായി കുറഞ്ഞതാണ് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായത്. പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ് വില്‍പനയില്‍ 6.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഫോര്‍ഡും ക്രിസ്ലറും ഡിസംബറില്‍ നേരിയ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും ആശവഹമായ പുരോഗതിയെന്ന് പറയാനാവില്ല. 

ഫോര്‍ഡിന്റെ വില്‍പനയില്‍ 5.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ക്രിസ്ലറിന് 1.8 ശതമാനം വര്‍ധന മാത്രമെ രേഖപ്പെടുത്താനായുള്ളു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ജനറല്‍ മോട്ടോര്‍സ് ഓഹരികളില്‍ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More