You are Here : Home / USA News

ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 30, 2013 06:28 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍, ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാരിയേജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌) നടത്തുന്നുവെന്ന്‌ വികാരി ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. 2013 മാര്‍ച്ച്‌ 7 മുതല്‍ 9 വരെ (വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ ഞായാറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി വരെ) കാസാ ഇറ്റാലിയയില്‍ (മുന്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ സെമിനാരി) വെച്ചാണ്‌ സെമിനാര്‍ നടത്തപ്പെടുന്നത്‌.

 

(3800 W. Division St, Stone Park, IL 60165) അമേരിക്കയിലോ, നാട്ടില്‍വെച്ചോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീ യുവാക്കള്‍ക്ക്‌ നിര്‍ബന്ധമായും ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സാണിത്‌.

 

 

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വ്യക്തികളാണ്‌ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നത്‌. വിവാഹജീവിതത്തിന്റെ ആത്മീയവും ഭൗതീകവുമായ തലങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്ന സെമിനാറില്‍ പങ്കെടുത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കുവാന്‍ യുവതീയുവാക്കളെ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും ക്ഷണിക്കുന്നു. 2014 ഫെബ്രുവരി 23-നു മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ സെമിനാറില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

 

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: തോമസ്‌ മൂലയില്‍ (630 779 0140), ഇമെയില്‍: tmoolayil@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.