You are Here : Home / USA News

`റേഡിയോ മീയ്‌ക്കും', ലിയോ രാധാകൃഷ്‌ണനും ഫോക്കാന മാധ്യമ പുരസ്‌കാരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 22, 2013 11:59 hrs UTC

 ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ സാമുഹിക പ്രതിബദ്ധതയ്‌ക്കുള്ള മാധ്യമപുരസ്‌കാരം ദുബായിലെ റേഡിയോ മീ 100.3 എഫ്‌.എമ്മിന്‌ ലഭിച്ചു. രോഗങ്ങളും ബാധ്യതകളും കാരണംമറ്റുള്ളവരുടെ സഹായമില്ലാതെ ജീവിതംമുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തവരുടെ ദയനീയ അവസ്ഥ ശ്രോതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അവരെ ജീവിത്തിലേക്ക്‌ മടക്കികൊണ്ടുവരികയും ചെയ്യുന്ന 'Trust Me' എന്ന പരിപാടിയാണ്‌ അവാര്‍ഡിന്‌ പരിഗണിക്കാന്‍ പ്രധാന കാരണമെന്ന്‌ ഫൊക്കാന ഭാരവാഹികള്‍ പറഞ്ഞു.

 

`ട്രസ്റ്റ്‌ മീ'യുടെ നിര്‍മ്മാതാവും അവതാരകനായ റേഡിയോ മീ വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാകൃഷ്‌ണനെ `ബെസ്റ്റ്‌ ന്യൂസ്‌പേഴ്‌സണാലിറ്റി'യായും തെരഞ്ഞെടുത്തു. ആഗോളമായി നടത്തിയ നിരവധി ഓണ്‍ലൈന്‍ സര്‍വ്വെകളുടെ സഹായത്തോടെയും ലഭിച്ച റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലും നടത്തിയ ആഴത്തിലുള്ള വിലയിരുത്തലിനു ശേഷമാണ്‌ ഫൊക്കാന ഈ തീരുമാനത്തിലെത്തിയത്‌. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ ശ്രോതാക്കളുള്ള പരിപാടിയായി ട്രസ്റ്റ്‌ മീയും ചാനലായി റേഡിയോ മീയും മാറിയത്‌ അത്ഭുതത്തോടെയാണ്‌ കാണുന്നതെന്ന്‌ ഫൊക്കാന അവാര്‍ഡ്‌ നിര്‍ണ്ണയ സമിതി പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മൊബൈല്‍ ആപ്‌ളിക്കേഷനുകളിലും റേഡിയോ മീ ലഭ്യമാണ്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടിയോളം ഇന്ത്യന്‍ രൂപയാണ്‌ ട്രസ്റ്റ്‌ മീ എന്ന പ്രതിവാര പരിപാടിയിലൂടെ ഗള്‍ഫിലും കേരളത്തിലുമുള്ള മലയാളികള്‍ക്ക്‌ സഹായമായിലഭിച്ചത്‌. യു.എ.ഇയില്‍ മലയാള റേഡിയോ പ്രക്ഷേപണം തുടങ്ങി കാല്‍ നൂറ്റാണ്ട്‌ പിന്നിടുമ്പോള്‍ റേഡിയോ മീ 100.3 എഫ്‌.എം വ്യത്യസ്‌തമായ പരിപാടികളുമായി മറ്റു ചാനലു കളില്‍ നിന്നും വേറിട്ടു നില്‌കുന്നു. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ റേഡിയോ മീയ്‌ക്ക്‌ അഭിമാനിക്കാന്‍ മറ്റൊരു മഹത്തായ നേട്ടം കൂടിയുണ്ട്‌, മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ റേഡിയോ മീയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി ചുമതലയേറ്റിരികുന്നു.

 

 

പ്രവര്‍ത്തനമാരംഭിച്ച്‌ ചുരുങ്ങിയ കാലയളവില്‍ തന്നെ റേഡിയോ മീ തങ്ങള്‍ വെറുമൊരു വിനോദോപാധി മാത്രമല്ലെന്ന്‌ തെളിയിച്ചതായും ഫൊക്കാന ഭാരവാഹികള്‍ വിലയിരുത്തി. ഉത്തരാഘണ്ഡ്‌ പ്രളയബാധിതകര്‍ക്കായി ശ്രോതാക്കളുടെ സഹായത്തോടെ നടത്തിയ സഹായ സമാഹരണവും മലയാള ഭാഷയുടെ ഔന്നിത്യം വിളിച്ചോതുന്ന അമ്മ മലയാളവും വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും ശ്രദ്ധേയമായി. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ ലാല്‍ ബ്രാന്‍ഡ്‌ അംബാസഡറായ റേഡിയോ മീയിലൂടെ അദ്ദേഹത്തിന്റെ ബ്‌ളോഗുകള്‍ അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ റേഡിയോ സ്‌റ്റേഷനുണ്ട്‌. വാഹന യാത്രകളില്‍ക്ക്‌ കൂട്ടായി എത്തുന്ന ഡ്രൈവ്‌ ടൈം ഷോകളായ Morning Madness ഉം Drive with Me ഉം കേള്‍കാതെ അവരുടെ ഒരു ദിവസം പൂര്‍ണമാകുന്നില്ല. നാടിലെയും ഗള്‍ഫിലേയും സിനിമ വിശേഷങ്ങള്‍ അറിയാന്‍ Me Talkies ഉം Box Office ഉം കേട്ടാല്‍ മതി. രാത്രികളും വരാന്ത്യവും സംഗീതത്താല്‍ ആഘോഴിക്കാന്‍ Dreams & Blues Dw 20

 

മലയാളത്തിലെ ആദ്യത്തെ റേഡിയോ travelogue ആയ ' Miles to go ' ഓരോ ആഴ്‌ചയിലും പുതിയ യാത്രകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നു. റേഡിയോ മീ 100.3 എഫ്‌.എമ്മിനെ മറ്റു റേഡിയോകളില്‍ നിന്നും വത്യസ്‌തമാക്കുന്നത്‌, ചായുകളില്ലാത്ത കൃത്യതയാര്‍ന്ന വാര്‍ത്തയും വാര്‍ത്താധിഷ്ടിത പരിപാടികളുമാണ്‌ . യു.എ.ഇ ദിനവും ആദ്യം കേള്‌കുന്ന വാര്‍ത്ത Radiome 100.3 fm ന്റെതാണ്‌. എറ്റവും പുതിയ വാര്‍ത്തകള്‍ രാവിലെ 5:50 മുതല്‍ രാത്രി 11:50 വരെ ഓരോ മണിക്കൂരിന്റെയും 10 മിനിറ്റു മുന്‍പേ ശ്രോതകള്‍കിടയില്‍ നിറയുന്നു. മാധ്യമ അവലോകന പരിപാടിയായ Me Reporter, ജനങ്ങളുടെ ചര്‍ച്ചാവേദിയായ Talking Point, ഉച്ച സമയത്ത്‌ എത്തുന്ന life @mtero,cock tail, വനിതാ പ്രോഗ്രാമായ real women,first person, Me count down തുടങ്ങിയ വിനോദ വിജ്ഞാന പരിപാടികളും RadioMe ശ്രോതകള്‍ക്കായി ഒരുക്കുന്നു. ഇവയോടൊപ്പം പ്രശസ്‌ത സംഗീത നിരൂപകന്‍ എം. ബി. സനില്‍കുമാര്‍ ഒരുക്കുന്ന സംഗീതമേ ജീവിതം, പ്രശസ്‌ത ഗായിക കെ.എസ്‌ ചിത്ര നയിക്കുന്ന റേഡിയോ റിയാലിറ്റി മ്യൂസിക്‌ ഷോ - 'C Major' , എന്നീ പരിപാടികളും, ഈ വര്‍ഷം മുതല്‍ ഇന്റര്‍നാഷണല്‍ റേഡിയോ മീ അവാര്‍ഡ്‌സ്‌ (IRA) എന്ന പേരില്‍ വിവിധ ശ്രേണിയിലുള്ള അന്താരാഷ്ട്ര അവാര്‍ഡുകള്‍ എര്‍പ്പെടുത്തുമെന്നും റേഡിയോ മീ സി.ഇ.ഒ ഗരീഷ്‌ നായര്‍ അറിയിച്ചു. ആഗോള മാധ്യമങ്ങളില്‍ നിന്നും റേഡിയോ മീയെ തിരഞ്ഞെടുതതിലുള്ള നന്ദി റേഡിയോ മീ ഹെഡ്‌ ഓഫ്‌ പ്രോഗ്രാംസ്‌ ക്രിസ്‌ അയ്യരും, റേഡിയോ മീ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ അരുണ്‍ മോഹനും, റേഡിയോ മീ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഗിരീഷ്‌ നായരും ഫൊക്കാനയോട്‌ പങ്കുവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.