You are Here : Home / USA News

ന്യൂജേഴ്‌സിയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം 28ന്‌

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, December 18, 2013 11:41 hrs UTC

ന്യൂജേഴ്‌സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭ ന്യുജഴ്‌സി ഇടവകയുടെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 4.30 ന് ക്ലിഫ്ടണിലുളള സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പളളിയില്‍ നടക്കും. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രൊഫ. റവ. ഡോ. ബേബി വര്‍ഗീസ് സന്ദേശം നല്‍കും.

 

വിവിധ ഇടവകകളിലെ കാരള്‍ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും സ്‌നേഹ വിരുന്നോടുകൂടി ആഘോഷ പരിപാടികള്‍ സമാപിക്കും. സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് പ്ലെയിന്‍ ഫീല്‍ഡ്, സെന്റ് ജോര്‍ജ് ടീനെക്ക്, സെന്റ് സ്റ്റീഫന്‍സ് മിഡ്‌ലാന്‍ഡ് പാര്‍ക്ക്, സെന്റ് മേരീസ് ലിന്‍സന്‍, സെന്റ് തോമസ് ഡോവര്‍, സെന്റ് ഗ്രിഗോറിയോസ് ക്ലിഫ്ടണ്‍ എന്നീ ഇടവകകളാണ് ന്യുജഴ്‌സിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കുളളത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഷിനോജ് തോമസ്: 215 801 5899

 

വര്‍ഗീസ് പി. മത്തായി : 516 527 1423

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.