You are Here : Home / USA News

ക്രിസ്മസ് നവവത്സരാഘോഷം യോങ്കേഴ്‌സില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, December 11, 2013 11:49 hrs UTC

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ്/ വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ(BWOC)അഭിമുഖ്യത്തില്‍ നടത്തി വരാറുള്ള ക്രിസ്മസ് നവവത്സരാഘോഷം ഡിസംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 5മണിക്ക് യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും. സന്ധ്യാനമസ്‌കാരത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വിവിധ ഇടവകളില്‍ നിന്നുള്ള ഗായകസംഘങ്ങള്‍ കാരള്‍ ഗാനങ്ങള്‍ ആലപിക്കും. മറ്റ് പരിപാടികളൊടൊപ്പം ന്യൂജേഴ്‌സി മയൂരാ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സംഗീത നൃത്ത പരിപാടികളും നടക്കും. പങ്കെടുക്കുന്ന ഇടവകകള്‍ സെന്റ് ഗ്രിഗോറിയോസ് ലുട്‌ലോ, യോങ്കേഴ്‌സ്, സെന്റ് ജോര്‍ജ്, പോര്‍ട്ട്‌ചെസ്റ്റര്‍, സെന്റ് മേരീസ് വൈറ്റ്‌പ്ലെയിന്‍സ്, സെന്റ് മേരീസ് ബ്രോങ്ക്‌സ്, സെന്റ് ഗ്രിഗോറിയോസ്, അണ്ടര്‍ഹില്‍, യോങ്കേഴ്‌സ്, സെന്റ് തോമസ്, യോങ്കേഴ്‌സ്, സെന്റ് ഗ്രിഗോറിയോസ്, പാര്‍ക്ക്ഹില്‍, യോങ്കേഴ്‌സ്.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.ഡബ്‌ളിയൂ.ഒ.സി.യുടെ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക. പ്രസിഡന്റ്- ഫാ.പൗലൂസ് റ്റി.പീറ്റര്‍(516) 456-6494, കോഓര്‍ഡിനേറ്റര്‍-ഡോ.ഫിലിപ്പ് ജോര്‍ജ്(646) 361-9509, സെക്രട്ടറി-ജോസി മാത്യൂ (917) 859-7996, ട്രഷറര്‍- ബാബു ജോര്‍ജ് വേണ്ടല്‍(914) 793-1125, ക്വൊയര്‍ കോ-ഓര്‍ഡിനേറ്റര്‍- ഫാ.ജോര്‍ജ് ചെറിയാന്‍(347) 673-6294, ജോ.സെക്രട്ടറി-ലീലാമ്മ മത്തായി (914) 592-5155, ജോ.ട്രഷറര്‍ ലിസി ബഞ്ചമിന്‍(718) 549-0893, ക്വൊയര്‍ ലീഡര്‍- റെജി ഫിലിപ്പ്(914) 320-8383, പബ്ലിസിറ്റി കണ്‍വീനര്‍ എം.വി.കുര്യന്‍-(914)-830-8644.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More