You are Here : Home / USA News

ഫാ. സെബാസ്റ്റ്യന്‍ കണിയാമ്പടിക്ക് ഗാര്‍ലന്‍ഡ് ഇടവക യാത്രയയപ്പ് നല്‍കി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, December 07, 2013 11:06 hrs UTC

ഡാലസ്: അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ തറവാട് പള്ളിയായ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ അഞ്ചു വര്‍ഷം വികാരിയായി സേവനം അനുഷ്ടിച്ച ശേഷം, സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലേക്ക് വികാരിയായി പോകുന്ന ഫാ. സെബാസ്റ്റ്യന്‍ (ജോജി) കണിയാംപടിക്ക് ഇടവക സമൂഹം സമുചിതമായ യാത്രയയപ്പ് നല്‍കി. ഡിസംബര്‍ 1 ഞായറാഴ്ച ദേവാലയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഡാലസ് െ്രെകസ്റ്റ് ദി കിംഗ് ക്‌നാനായ ദേവാലയ വികാരി ഫാ ജോസഫ് ശൌര്യമാക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍കാലങ്ങളില്‍ നേടിയത്രയും വളര്‍ച്ച കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഫാ. ജോജിയുടെ കാലത്ത് ഇടവകക്ക് കൈവരിക്കാന്‍ കഴിഞ്ഞെന്നു ഫാ ജോസഫ് ശൌര്യമാക്കല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും അനന്യമായ സവിശേഷതകള്‍ ഉള്ളതുമായ വലിയ മനോഹരമായ ഒരു ദേവാലയം അദ്ദേഹത്തിന് നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. ചെറുപ്പക്കാരനായിരുന്നിട്ടും പ്രായമുള്ള വൈദികരോടും സൗഹൃദം പുലര്‍ത്താന്‍ ഫാ. ജോജിക്ക് കഴിഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു.

 

ഇടവക ജനം എഴുന്നേറ്റുനിന്ന് ഫാ. ജോജിയെ യാത്രയയപ്പ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. നേഹ മാത്യു ബൊക്കെ നല്‍കി. മാത്യു ഒഴുകയിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സ്വാഗത ഗാനം ആലപിച്ചു. കുഞ്ചെറിയാ കൈനിക്കര ( ബില്‍ഡിംഗ് കമ്മറ്റി) , ജോസി ആഞ്ഞിലിവേലില്‍ (സിസിഡി കോഓര്‍ഡിനേറ്റര്‍ ) , ജോഷി വര്‍ഗീസ് (അള്‍ത്താര ശുശ്രൂഷി) , ജിമ്മി മാത്യു (പാരീഷ് കൌണ്‍സില്‍ ) , തോമസ് കുന്നുംപുറം (വിന്‍സെന്റ് ഡി പോള്‍) , അഞ്ജലി ജെയിംസ്, ജേക്കബ് മാത്യു (യൂത്ത്) എന്നിവര്‍ വിവിധ സംഘടനകളെ പ്രധിനിധീകരിച്ചു ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു. ജോസഫ് കാട്ടാമ്പള്ളി , തോമസ് പോള്‍ എടാട്ടുകാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗായക സംഘങ്ങള്‍ ആശംസാഗാനങ്ങള്‍ നേര്‍ന്നു. പാരീഷ് സെക്രട്ടറി മിനി ജോസഫ് വിലങ്ങോലില്‍ കൃതജ്ഞതയര്‍പ്പിച്ചു സംസാരിച്ചു. ട്രസ്റ്റി ജിമ്മി മാത്യു ഇടവകയുടെ ഉപഹാരം ഫാ. ജോജിക്ക് സമര്‍പ്പിച്ചു. ഈ ഇടവകയിലേക്ക് സേവനം ചെയ്യാന്‍ നിയോഗിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനും , മുന്‍ വര്‍ഷങ്ങളില്‍ ഇടവക വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ വികാരിമാര്‍ ഫാ. ജോണ്‍ മേലേപ്പുറം, ഫാ. സഖറിയാസ് തോട്ടുവേലില്‍ എന്നിവര്‍ക്കും ഫാ. ജോജി കണിയാംപടിക്കല്‍ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

 

സമീപ ഇടവകയെ പ്രതിനിധീകരിച്ചെത്തിയ ഫാ. ജോസഫ് ശൌര്യമാക്കല്‍, സമയബന്ധിതമായി ആത്മീയ ശുശ്രൂഷകളില്‍ സഹായിച്ച സമീപ ഇടവകകളിലെ ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. സാജു നെടുമാന്‍കുഴി , മറ്റു വൈദികര്‍, ദേവാലയത്തിന്റെ ആകര്‍ഷകമായ മദ്ബഹായുടെ നിര്‍മ്മാണത്തില്‍ ഐക്കണോഗ്രഫി നിര്‍വഹിച്ച ഫാ. ജേക്കബ് കൂരോത്ത് എന്നിവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം ഒറ്റകെട്ടായി ഇടവകയുടെ വളര്‍ച്ചയിലും ദേവാലയ നിര്‍മ്മാണവേളയിലും തന്റെ ഒപ്പം പ്രവര്ത്തിച്ച ഇടവകജനത്തെയും , പാരീഷ് കൌണ്‍സിലിനെയും, ബില്‍ഡിംഗ് കമ്മറ്റിയെയും, അള്‍ത്താര ശുശ്രൂഷകരെയും ഗായകസംഘത്തെയും , സിസിഡി അധ്യാപകാരെയും ഫാ. ജോജി കൃതജ്ഞതയോടെ സ്മരിച്ചു. കൂടാതെ പ്രോത്സാഹനാവും ഒപ്പം തിരുത്തലുകളും തന്നു കൂടുതല്‍ കരുതലോടെ തന്നെ ദൈവതിലാശ്രയിക്കുവാന്‍ സഹായിച്ചവര്‍ക്കും ഫാ. ജോജി കണിയാംപടിക്കല്‍ നന്ദി രേഖപെടുത്തി. 1984 മിഷനായി തുടങ്ങി 1992ല്‍ സ്വന്തമായി പള്ളി വാങ്ങുകയും 1999ല്‍ ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെടുകയും ചെയ്ത ഇടവയാണ് ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക. 2009 ജനുവരിയിലാണ് ഫാ. ജോജി ഇടവകയില്‍ നിയമിതനായത്. അദ്ദേഹത്തിന്റെ ശ്രമഫലമായി 2009 ല്‍ പുതിയ ദേവാലയത്തിന് തറക്കല്ലിടുകയും 2011 ല്‍ പൗരസ്ത്യു ക്രിസ്തീയ പാരമ്പര്യത്തില്‍ അധിഷ്ടിതമായ പുതിയ ദേവാലയം പണികഴിപ്പിക്കുവാനും, പള്ളിയോട് ചേര്‍ന്നു 2.3 ഏക്കര്‍ സ്ഥലവും ഇടവകാംഗങ്ങള്‍ക്കായി സിമിത്തേരിക്കുള്ള സ്ഥലം സ്വന്തമായി വാങ്ങുവാനും കഴിഞ്ഞു. സ്‌നേഹ വിരുന്നോടെ സമ്മേളനം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.