You are Here : Home / USA News

നൈപ്‌- ഫൊക്കാനാ റോഡ്‌ഷോ ജനുവരി 15-ന്‌ ആരംഭിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 07, 2013 10:57 hrs UTC

നോര്‍ത്ത്‌ അമേരിക്കന്‍ സംഘടനകളായ നൈപും (NAAIIP), ഫൊക്കാനയും സംയുക്തമായി കേരളത്തില്‍ റോഡ്‌ഷോ സംഘടിപ്പിക്കുന്നു. ഐ.ടി. ഇന്നോവേഷന്‍ മേഖലയില്‍ കേരള വിദ്യാര്‍ത്ഥി സമൂഹത്തെ യു.എസ്‌ ബിസിനസ്‌ ഗ്രൂപ്പുകളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന റോഡ്‌ഷോ ജനുവരി 15-ന്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കുന്നു. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ബിസിനസ്‌ സംരംഭകരുടെ സംഘടനയായ നൈപ്പും, നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയും കൈകോര്‍ക്കുമ്പോള്‍ കേരളാ സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും ഈ റോഡ്‌ഷോയില്‍ ഭാഗമാകും.

 

റോഡ്‌ഷോ കേരളത്തിലെകളിലൂടെയും സഞ്ചരിച്ച്‌ ഓരോ ജില്ലകളിലുമുള്ള തെരഞ്ഞെടുത്ത കോളജുകളിലെ വിദ്യാര്‍ത്ഥികളെ സംരംഭകരാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു കമ്മിറ്റികള്‍ രൂപീകരിച്ച്‌ അതിലൂടെ പുത്തന്‍ തലമുറയുടെ കണ്ടുപിടുത്തങ്ങളേയും, ഐഡിയകളേയും പരിപോഷിപ്പിച്ച്‌ അവയെ അമേരിക്കയില്‍ വളര്‍ത്തി സ്വന്തമായും, രാജ്യത്തിന്‌ വിദേശനാണ്യം ലഭ്യമാക്കിക്കിട്ടുന്നതരത്തിലാണ്‌ നൈപ്‌ ഈ പ്രോഗ്രാം കേരളത്തില്‍ ആരംഭിക്കുന്നത്‌. ഈ സംരംഭത്തിന്‌ സഹായഹസ്‌തവുമായി അമ്പതില്‍പ്പരം അമേരിക്കന്‍ ബിസിനസ്‌ പ്രമുഖര്‍ സന്നദ്ധരായി നില്‍ക്കുന്നുവെന്നതാണ്‌ ഈ പ്രോഗ്രാമിന്റെ വിജയം. കേരളത്തില്‍ ഈ പ്രോഗ്രാം അറിയപ്പെടുന്നത്‌ `സ്റ്റാര്‍ട്ടപ്‌ ടു വാലി' എന്ന പേരിലാണ്‌. കൊച്ചിയാണ്‌ ഇതിന്റെ ആസ്ഥാനം. വിദ്യാര്‍ത്ഥികള്‍ക്കായി കോളജ്‌ തലത്തിലുള്ള `ഐഡിയാ ബാങ്ക്‌' മത്സരവും, അതിന്റെ സമ്മാനദാനവും കൂടാതെ അതത്‌ ജില്ലയിലെ പ്രമുഖ ബിസിനസ്‌ സംരംഭകര്‍ക്കും, പ്രവാസികള്‍ക്കുമുള്ള അവാര്‍ഡുകളും തദവസരത്തില്‍ നല്‍കുന്നു. ഈ റോഡ്‌ഷോ നടത്തുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി സംഘാടകര്‍ ചൂണ്ടിക്കാണിക്കുന്നത്‌ ഈ സംരംഭം ഇന്ത്യന്‍ നഗരങ്ങളും അമേരിക്കന്‍ നഗരങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുക, ഇന്ത്യന്‍ കാമ്പസുകളെ അമേരിക്കന്‍ കാമ്പസുകളുമായി ബന്ധിപ്പിക്കുക, ഇതിനു പുറമെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആയിരം കമ്പനികളെ സിലിക്കണ്‍വാലിയുമായി ബന്ധിപ്പിക്കുക എന്നീ ബഹൃത്‌ പദ്ധതികളാണ്‌.

 

പോള്‍ കറുകപ്പള്ളി (ഫൊക്കാന), മറിയാമ്മ പിള്ള (ഫൊക്കാന), നൈപ്‌ പ്രസിഡന്റ്‌ ഷോജി മാത്യു തുടങ്ങിയ പ്രമുഖരുടെ നിരന്തര ശ്രമഫലമയാണ്‌ ഈ പ്രൊജക്‌ട്‌ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. അമേരിക്കന്‍ മലയാളി ബിസിനസ്‌ പ്രമുഖര്‍ പലരും ഈ റോഡ്‌ഷോ കാലയളവില്‍ കേരളത്തില്‍ എത്തി പരിപാടികള്‍ വിജയിപ്പിക്കുന്നതാണ്‌. കേരളാ ഗവണ്‍മെന്റ്‌ ഈ പദ്ധതിയെ അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യമന്ത്രി കെ.എം. മാണി, വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സാസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌, നഗരകാര്യ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി തുടങ്ങിയ മന്ത്രിമാരും, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രതിനിധികളും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷോജി മാത്യു (shojimathew@gmail.com)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.