You are Here : Home / USA News

ഡിസംബര്‍ 14 ന് നാമം പ്രതിഭകളെ ആദരിക്കുന്നു

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Friday, December 06, 2013 03:57 hrs UTC

പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം, ഡിസംബര്‍ 14 ന് നടത്തുന്ന നാലാം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ നാമം എക്‌സ്സെലെന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും. സൗത്ത് ബ്രണ്‍സ്‌വിക്കിലുള്ള ചട്‌നീ മാനര്‍ ബാന്‍കറ്റ് ഹാളില്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പരിപാടികളുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ് നാമം ഭാരവാഹികള്‍. പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ആര്‍. ജി. കൃഷ്ണന്‍, മാള്‍ബറോ ഹിന്ദി സ്‌കൂള്‍ സ്ഥാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ബിഷന്‍ അഗര്‍വാള്‍, പ്രമുഖ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ ഡോ. നിഷ പിള്ള, പ്രവാസി സംഘടനകളുടെ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അലക്‌സ് വിളനിലം കോശി, ന്യൂജേഴ്‌സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക സുമ നായര്‍ എന്നിവരെയാണ് നാമം ആദരിക്കുന്നത്.

 

 

ഇന്ത്യന്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ ബാന്‍കറ്റില്‍ പങ്കെടുക്കും. നയാ അന്ദാസ് കലാമേളയില്‍ തുടര്‍ച്ചയായി ഏഴ് തവണ വിജയിച്ച പ്രശസ്ത നൃത്ത സംഘടനയായ നൃത്യ ക്രിയേഷന്‍സ് വര്‍ണ്ണാഭമായ നൃത്ത വിരുന്ന് ചടങ്ങില്‍ അവതരിപ്പിക്കും. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഫിലടെല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറു കണക്കിന് കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. വിഭവ സമൃദ്ധമായ ഡിന്നര്‍, കാണികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍, ഡി ജെ, കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങിയവ കൊണ്ട് ചടങ്ങ് ആകര്‍ഷകവും ആസ്വാദ്യകരമായിരിക്കുമെന്ന് നാമം സ്ഥാപകനും പ്രസിഡന്ടുമായ മാധവന്‍ ബി. നായര്‍ പറഞ്ഞു.

 

മാധ്യമ പ്രവര്‍ത്തകയും, നാമം എക്‌സിക്കൂടീവ് കമ്മിറ്റി മെമ്പറുമായ വിനീത നായരാണ് പ്രോഗ്രാം കണ്‍വീനര്‍. വൈസ് പ്രസിഡന്റ് ഗീതേഷ് തമ്പി, സെക്രട്ടറി ബിന്ദു സഞ്ജീവ് കുമാര്‍, ഭാരവാഹികളായ സഞ്ജീവ് കുമാര്‍, സുധീര്‍ നമ്പ്യാര്‍, സജി നമ്പ്യാര്‍, സജിത്ത് ഗോപി, മാലിനി നായര്‍, രവി മേനോന്‍, ഡോ. ആശ വിജയകുമാര്‍, ഡോ. ഗോപിനാഥന്‍ നായര്‍, രെഷ്മി ഷിബു നായര്‍, ഡോ. പദ്മജ പ്രേം, റാം ചീരത്ത് തുടങ്ങിയവര്‍ ചടങ്ങ് വിജയിപ്പിക്കുന്നതിനായി സജീവമായി രംഗത്തുണ്ട്. ചടങ്ങിനോടനുബന്ധിച്ച് ചീഫ് എഡിറ്റര്‍ ജയകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും. വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കു ചേരാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികള്‍ അറിയിച്ചു.

Date: Saturday, December 14, 2013.

 

Venue: Chutney Manor 3793 US Highway 1 South Monmouth Junction, NJ 08852

Time: 5.30 pm

Contact Vineetha Nair: 732 874 3168 Geatesh Tampy:732 804 2360 Sanjeev Kumar: 732 306 7406

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.