You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ജനുവരി നാലിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 06, 2013 12:44 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ജനുവരി നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്‌ ഷിക്കാഗോയിലെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ മെമ്പേഴ്‌സ്‌ ആയ ഫിലിപ്പ്‌ പുത്തന്‍പുര ചെയര്‍മാനും, സിബിള്‍ ഫിലിപ്പ്‌ കണ്‍വീനറും, അസോസിയേഷന്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ വിപുലമായ കമ്മിറ്റി ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നതാണ്‌. ക്രിസ്‌മസ്‌ ഡിന്നറോടുകൂടി ആരംഭിക്കുന്ന ആഘോഷങ്ങളില്‍ ഷിക്കാഗോയിലെ വിവിധ കലാകേന്ദ്രങ്ങളിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ പുത്തന്‍പുര (773 405 5954), സിബിള്‍ ഫിലിപ്പ്‌ (630 697 2241), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564). സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.