You are Here : Home / USA News

ഫീനിക്‌സില്‍ കലാ-കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 06, 2013 12:43 hrs UTC

ഫീനിക്‌സ്‌: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകളായ സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗ്‌, സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ എന്നിവയുടെ അംഗങ്ങള്‍ക്കായി നവംബര്‍ പത്താം തീയതി ഞായറാഴ്‌ച കലാ-കായിക മത്സരങ്ങള്‍ നടത്തി. സിംഗിള്‍ സോങ്‌, ഗ്രൂപ്പ്‌ സോങ്‌, പ്രസംഗം, ബൈബിള്‍ ക്വിസ്‌, തങ്കവാക്യം എഴുത്ത്‌, ബൈബിള്‍ പാരായണം എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങള്‍. കാതിനും മനസിനും കുളിര്‍മയേകുന്ന നിമിഷങ്ങള്‍ സമ്മാനിച്ച ഓരോ മത്സരങ്ങളും വിജ്ഞാനപ്രദങ്ങളും അംഗങ്ങളുടെ കഴിവ്‌ പ്രകടിപ്പിക്കുന്നവയുമായിരുന്നു. തുടര്‍ന്ന്‌ നടന്ന കായിക മത്സരങ്ങളായ കസേരകളി, സൂചിയും നൂലും കോര്‍ത്തുള്ള ഓട്ടം, നാരങ്ങാ സ്‌പൂണ്‍ ഓട്ടം എന്നിവ കാണികള്‍ക്ക്‌ ആവേശം പകര്‍ന്നു. വികാരി ഫാ. സജി മര്‍ക്കോസ്‌, സഞ്ചു ജോണ്‍, സജീവ്‌ പൗലോസ്‌ എന്നിവര്‍ വിധികര്‍ത്താക്കളായി സേവനം അനുഷ്‌ഠിച്ചു. മത്സരാര്‍ത്ഥികളെ അഭിനന്ദിച്ച്‌ സംസാരിച്ച ഇടവക വികാരി മത്സരവിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ വിമന്‍സ്‌ ലീഗ്‌ സെക്രട്ടറി മേരി ജോസഫ്‌ കൃതജ്ഞത അര്‍പ്പിച്ച്‌ സംസാരിച്ചു. പ്രാര്‍ത്ഥന, ലഘുഭക്ഷണം എന്നിവയോടെ പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More