You are Here : Home / USA News

ഫോമയുടെ ചരിത്ര സംഭവമായ യംഗ്‌ പ്രെഫഷണല്‍ സമ്മിറ്റ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, December 06, 2013 02:16 hrs UTC

ന്യുയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ (ഫോമ) ചരിത്ര സംഭവമായ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റും, പ്രൗഡഗംഭീരമായി നടന്ന ജോബ്‌ ഫെയറും മലയാളത്തിന്റെ ഏറ്റവും പ്രമൂഖ വാര്‍ത്ത ചാനലായല്‌പഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലൂടെ ലോകമലയാളികളുടെ മുമ്പിലേക്ക്‌ എത്തപ്പെടുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിനു വിത്യ്‌സ്‌തതയുള്ള പരിപാടി കാഴ്‌ചവെച്ച ഫോമയുടെ പ്രൊഫഷണല്‍ സമ്മേളനം നൂറുകണക്കിനു യുവതി യുവാക്കള്‍ക്ക്‌ നവ്യാനുഭവമായിരുന്നു. പതിവായി നടന്നുവരുന്ന രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാതെ പുത്തന്‍ തലമുറയ്‌ക്ക്‌ അവരുടെ ഭാവികാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനും തീരുമാനം എടുക്കുവാനും സഹായകരമായ സമ്മേളനത്തില്‍ അമേരിക്കയിലെ വന്‍ കമ്പനികളുടെ തലപ്പത്തുള്ള ചീഫ്‌ എക്‌സീക്യൂട്ടീവ്‌ ഓഫീസര്‍മാരും, ശാസ്ര്‌ത സാങ്കേതിക രംഗത്തുനിന്നുള്ള വിദഗ്‌ദരും, അഭിഭാഷകരും, അമേരിക്കയിലെ ഭരണ സാമ്പത്തിക രംഗത്തുള്ള പ്രമൂഖരും പങ്കെടുത്തിരുന്നു.

 

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ പ്രേക്ഷകശ്രദ്ധയാകര്‍ശിച്ചുകൊണ്ടിരിക്കുന്ന പരിപാടി ഞായറാഴ്‌ച അമേരിക്കന്‍ സമയം വൈകിട്ട്‌ 7 മണിക്കാണു സംപ്രേക്ഷണം ചെയ്യുന്നത്‌. അമേരിക്കയിലെ വിത്യസ്‌ത നഗരങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ സംഭവങ്ങളും നിരവധി പ്രോഗ്രാമുകളും വാര്‍ത്തകളും ഉള്‍പ്പെടുത്തുന്ന `അമേരിക്കന്‍ കാഴ്‌ചകള്‍' എന്ന പരിപാടിയിലൂടെയാണു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ വെക്ല്‌ നടത്തപ്പെട്ടല്‌പപ്രോഗ്രാമും സംപ്രേക്ഷണം ചെയ്യുന്നതെന്ന്‌ പ്രോഗ്രാം പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ അറിയിച്ചു. ഏഷ്യാനെറ്റ്‌ യു.എസ്‌.എ യുടെ അണിയറ പ്രവര്‍ത്തകരോടെപ്പം ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അമേരിക്കയിലെ ചീഫ്‌ കറസ്‌പോണ്ടന്റ്‌ ഡോക്‌ടര്‍ കൃഷ്‌ണ കിഷോറാണ്‌അവതാരകനായി `അമേരിക്കന്‍കാഴ്‌ചകള്‍' എന്ന പരിപാടി ജനമനസ്സുകളിലേക്ക്‌ സമര്‍പ്പിക്കുന്നത്‌. പ്രോഗ്രാം കണ്ടതിനുശേഷം പ്രേക്ഷകര്‍ക്ക്‌ asianetusnews@gmail.com എന്ന വിലാസത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുവാനുള്ള പ്രത്യേക അവസരവും ഉണ്ടായിരിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.