ഡാലസ് . ഡാലസില്‍ നിന്നും ദോഹയിലേക്ക് നോണ്‍ സ്റ്റോപ് വിമാന സര്‍വീസ് ജൂലൈ 1 മുതല്‍ ആരംഭിക്കുന്നു. ഖത്തര്‍ എയര്‍വെയ്സാണ് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രൊപ്ലെക്സിലെ പ്രവാസികള്‍ക്കായി ഈ യാത്ര സൌകര്യം ഒരുക്കുന്നത്. ടെക്സാസിലെ ഹൂസ്റ്റണില്‍ നിന്നും മാത്രമാണ് ഇതുവരെ ഖത്തര്‍ എയര്‍വെയ്സ് വിമാന സര്‍വീസ് ഉണ്ടായിരുന്നത്. ടെക്സാസ് സംസ്ഥാനത്തിനു പുറമെ ന്യുയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ഷിക്കാഗോ എന്നിവിടങ്ങളില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് വിമാന സര്‍വീസ് നടത്തുന്നുണ്ട്. അടുത്തവര്‍ഷം അമേരിക്കയിലെ മൂന്നു സിറ്റികളില്‍ നിന്ന് (ഫിലാഡല്‍ഫിയ എപ്രില്‍ രണ്ട്), മയാമി (ജൂണ്‍ 10) ഡാലസ് (ജൂലൈ 1http://aswamedham.com/admin/cms.php?add=1) പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് കോര്‍പറേറ്റ് കമ്യുണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ന് (ഡിസംബര്‍ 4 ന്) പുറത്തിറക്കിയ ഒരു അറിയിപ്പില്‍ പറയുന്നു. ഡാലസില്‍ നിന്നും 19.35 ന് പുറപ്പെട്ടു അടുത്ത ദിവസം 18.20 ന് ദോഹയിലും ദോഹയില്‍ നിന്ന് 8.10ന് പുറപ്പെട്ടു. 16.15 ന് ഡാലസിലും വിമാനം എത്തിച്ചേരും ഡാലസില്‍ നിന്നും പുറപ്പെടുന്ന ബോയിങ് 777 വിമാനത്തില്‍ 217 ഇക്കണോമി , 42 ബിസിനസ് ക്ലാസ് സീറ്റുകള്‍ ആണ് ഉണ്ടായിരിക്കുക.
Comments