You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14ന്

Text Size  

Story Dated: Thursday, December 05, 2013 11:25 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയാ ഫിലാഡല്‍ഫിയാ : അമേരിക്കയിലെ സഹോദരീയ നഗരത്തില്‍ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍(EFICP) പതിവുപോലെ നടത്തിവരാറുള്ള 27-മത് സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14 ശനിയഴ്ച വൈകുന്നേരം 3മണി മുതല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌ക്കൂളില്‍ ആഡിറ്റോറിയത്തില്‍(10197, Bustleton Ave, Philadelphia, PA-19116) വച്ച് നടത്തുന്നതാണ്. ഈ വര്‍ഷത്തെ മുഖ്യാതിഥിയായി എത്തുന്നത് മലങ്കര കാത്തലിക് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ.തോമസ് മോമ യൗസേബിയോസ് തിരുമേനിയാണ്.

 

 

കൂടാതെ ഫിലാഡല്‍ഫിയാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഫസ്റ്റ് ഡപ്യൂട്ടി കമ്മീഷണര്‍ റിച്ചാര്‍ഡ് റോസ് എന്നിവരാണ്. ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ദേവാലയങ്ങളുടെ(കാത്തലിക്, യക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, സി.എസ്.ഐ, ക്‌നാനായ, ഇവാന്‍ജലിക്) കൂട്ടായ്മയില്‍ നടത്തുന്ന ഐക്യക്രിസ്തുമസ് ആഘോഷം വൈകുന്നേരം കൃത്യം 3 മണിക്കു തന്നെ ക്രിസ്തീയ പാരമ്പര്യാനുസൃതമായി മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയോടു കൂടി ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ക്രിസ്തുമസ് ട്രീ ലൈറ്റിംഗ്, ഭദ്രദീപം തെളിയിച്ച് പ്രാര്‍ത്ഥനയോടുകൂടി പൊതുസമ്മേളനം ആരംഭിക്കുകയായി. ക്രിസ്തുമസ് സന്ദേശം, ചാരിറ്റി വിതരണം, സുവനീര്‍ പ്രകാശനം, ദേവാലയാടിസ്ഥാനത്തില്‍ കലാപരിപാടികള്‍, നൃത്ത സ്‌ക്കൂളുകളുടെ നൃത്തനൃത്ത്യങ്ങള്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുള്ളതായി എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ചെയര്‍മാന്‍ ഫാ.കെ.കെ. ജോണ്‍ അറിയിക്കുകയുണ്ടായി. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ചാരിറ്റി വിതരണം ചെയ്യുന്നത് റാഫിള്‍ ടിക്കറ്റിന്റെ വില്പനയിലൂടെ സമാഹരിക്കുന്ന പണത്തിലൂടെയാണ്, ഇപ്രാവശ്യം മുഴുവന്‍ തുകയും ഫിലിപ്പിയന്‍സില്‍ ഹൈയാന്‍ കൊടുങ്കാറ്റുമൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി അമേരിക്കന്‍ റെഡ്‌ക്രോസ് മുഖേന വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചാരിറ്റി കോര്‍ഡിനേറ്റര്‍ പോള്‍ വര്‍ക്കി അറിയിക്കുകയുണ്ടായി.

 

 

സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പതിവുപോലെ നടത്തുന്ന ക്വയറിന്റെ മനോഹരമായ ക്രിസ്തുമസ് ഗാനാലാപനവും ആഘോഷത്തിലുടനീളം ക്രമീകരിച്ചിരിക്കുന്നതായി കോര്‍ഡിനേറ്റര്‍ തോമസ് ഏബ്രഹാം അറിയിക്കുകയുണ്ടായി. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പരിധിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റി സെന്ററിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെക്കുറിച്ച് ആഘോഷവേദിയില്‍ ഫാ.എം.കെ. കുരിയാക്കോസച്ചന്‍(പ്രോജക്ടറ് കോഡിനേറ്റര്‍) അറിയിക്കും. ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ഹൈസ്‌ക്കൂള്‍ തലത്തില്‍ വാലിഡിക്‌ടോറിയന്‍സ്, പെര്‍ഫക്ട് സ്‌ക്കോര്‍() കിട്ടിയ കുട്ടികളെയും വേദിയില്‍ വച്ച് ആദരിക്കുന്നതാണ്. എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയ(EFICP) അംഗദേവാലയങ്ങളിലെ പുരോഹിതന്മാരായ ഫാ. സന്തോഷ് മാത്യൂ, ഫാ.റോയി ഗീവര്‍ഗീസ്, ഫാ. ഡെന്നീസ് ഏബ്രഹാം, ഫാ. ഷാജന്‍ ഡാനിയേല്‍, ഫാ.ആന്റണി വര്‍ഗീസ്, ഫാ.ജോയി ജോണ്‍, ഫാ.പോള്‍ പറമ്പത്ത്, ഫാ.ജോസ് ദാനിയേല്‍, ഫാ.ഷിബു വേണാട് മത്തായി, ഫാ.അഗസ്റ്റിന്‍ പാലക്കപറമ്പില്‍, ഫാ.ഗീവറുഗീസ് ജോണ്‍, ഫാ.ഷാജി ഈപ്പന്‍, ഫാ.അലക്‌സാണ്ടര്‍ വര്‍ഗീസ്, ഫാ.ചാക്കോ പുന്നൂസ്, ഫാ.പി.എം. ഏബ്രഹാം, ഫാ.സിബി വര്‍ഗീസ്, ഫാ. തോമസ് മലയില്‍, വെരി.റവ.ഫാ. ജോണ്‍സണ്‍ കോറപ്പിസ്‌ക്കോപ്പ, ഫാ.ഈ.എം.ഏബ്രഹാം, ഫാ.ശാമുവേല്‍ മാത്യൂ, ഫാ.രാജു ശെല്‍വരാജ്, ഫാ.പോള്‍ വര്‍ക്കി, ഫാ.അബു പീറ്റര്‍, ഫാ. മാത്യൂ മണക്കാട്ട് തുടങ്ങിയവരും, ചെറിയാന്‍ കോശി(സെക്രട്ടറി), ഏബ്രഹാം കുന്നേല്‍(ട്രഷറാര്‍), ജോസഫ് ഫിലിപ്പ് (പ്രൊസിഷന്‍), ബിജു മത്തായി(കള്‍ച്ചറല്‍ പ്രോഗ്രാം), ജോര്‍ജ്ജ് നടവയല്‍(ജോ.സെക്രട്ടറി), മെര്‍ലി ജോസ്, സൂസന്‍ വര്‍ഗീസ്(വിമന്‍സ് ഫോറം), ജോബി ജോണ്‍ (യൂത്ത്) എന്നിവര്‍ ഈ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

 

 

ഈ സംയുക്ത ക്രിസ്തുമസ് ആഘോഷം മലയാളത്തിലെ എല്ലാ മുഖ്യ ചാനലുകളും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും, സംയുക്ത ക്രിസ്തുമസ് ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമ്മേതം കര്‍ത്തൃനാമത്തില്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.