You are Here : Home / USA News

ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഘ്യത്തില്‍ അയ്യപ്പന്‍ വിളക്ക്‌ മഹോത്സവം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 11:22 hrs UTC

ഷിക്കാഗോ: കലിയുഗ വരദനായ ശ്രീ ധര്‍മശാസ്‌തവിന്റെ അപദാനങ്ങളും അനുഗ്രഹങ്ങളും അലയടിച്ചുയരുന്ന ഈ മണ്ഡലകാലത്ത്‌ ഷിക്കാഗോയിലെ അയ്യപ്പ ഭക്തര്‌ക്കായി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്ക്‌ മഹോത്സവം നടത്തപ്പെടുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരു ആചാരാനുഷ്‌ഠാനമാണ്‌ അയ്യപ്പന്‍ വിളക്ക്‌. ഭക്ത ജനങ്ങള്‍ സ്വാമി മന്ത്രങ്ങള്‍ ഉരു വിട്ടു വൃതശുദ്ധിയോടെ ഭക്തപുരസ്സരം അടുത്തുള്ള കാവുകളിലോ ക്ഷേത്രങ്ങളിലോ ഒരുമിച്ചു കൂടി നടത്തപെടുന്ന ഈ ചടങ്ങുകളില്‍ ശബരീശസന്നിധാനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത ഭക്തജങ്ങള്‍ക്കും പങ്കെടുത്തു സ്വാമി ദര്‍ശന പുണ്യവും അനുഗ്രഹവും നേടാന്‍ കഴിയുന്നു. ഷിക്കാഗോയിലെ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഘ്യത്തില്‍ ഉള്ള അയ്യപ്പന്‍ വിളക്ക്‌ മഹോത്സവം ഡിസംബര്‍ 25 ന്‌ വിവിധ ആഘോഷ പരിപാടികളോടെ ലേമോണ്ട്‌ ഹിന്ദു ക്ഷേത്രത്തില്‍ (Lemont Hindu Temple) വെച്ച്‌ നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണിക്ക്‌ പര്യവസാനിക്കുന്ന ചടങ്ങുകളില്‍ അയ്യപ്പ പുജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം, ചെണ്ട മേളത്തിന്റെയും, പഞ്ചവാദ്യതിന്റെയും അകമ്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

(630) 248-5672 Website www.SwamiAyyappa.org. Facebook Page- www.facebook.com/groups/Sabarimala

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More