You are Here : Home / USA News

വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്സ്‌ കരോളും, വാര്‍ഷിക ഭവന സന്ദര്‍ശനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 11:21 hrs UTC

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയുടേതായി കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ക്രിസ്‌തുമസ്സ്‌ കരോളിങ്ങും ഇടവകാംഗങ്ങളുടെ ഭവന സന്ദര്‍ശനവും ഈ വര്‍ഷവും പൂര്‍വാധികം ആഹ്ലാദപുരസ്സരം നടത്തപ്പെടുകയാണ്‌. ദൈവപുത്രന്റെ ലോകാവതാരത്തെക്കുറിച്ച്‌ ഭൗമികരെ അറിയിച്ച സ്വര്‍ഗ്ഗീയ നിരകളുടേയും താഴെ ശാസ്‌ത്രിവിദ്വപ്രഭൃതികളുടേയും സദ്‌വര്‍ത്തമാന പ്രചരണത്തിന്റെ സ്‌മരണയെ പുതുക്കിക്കൊണ്ട്‌ ഭവനംതോറും സദ്‌വാര്‍ത്ത ഗാനാലാപനവുമായി ഇടവക ജനങ്ങള്‍ കൂട്ടമായി കടന്നു ചെല്ലുമ്പോള്‍ അവരെ സ്വീകരിക്കുവാന്‍ ഓരോ ഭവനവാസികളും ഒരുക്കമാരംഭിച്ചു കഴിഞ്ഞു. നക്ഷത്ര ദീപങ്ങളും, വാദ്യമേളങ്ങളും ജനങ്ങള്‍ക്ക്‌ അകമ്പടിയുണ്ടാവും. എങ്ങും ആഹ്ലാദത്തിന്റെ മാറ്റൊലികള്‍! വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടുകൊണ്ട്‌ നവംബര്‍ 30 ശനിയാഴ്‌ച ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ദേവാലയമാകമാനം അലങ്കരിക്കുകയും, ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്‌ച ക്രിസ്‌തുമസ്സ്‌ ട്രീ ലൈറ്റിംഗ്‌ നടത്തപ്പെടുകയും ചെയ്‌തു.

 

ഓരോ വര്‍ഷവും ക്രിസ്‌തുമസ്സ്‌ ട്രീ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളി കുടുംബങ്ങളില്‍ തലേ വര്‍ഷം ഏറ്റവുമൊടുവില്‍ ജനിക്കുന്ന നവശിശുവിന്റെ ഭവനത്തില്‍ നിന്നുമാവും സമര്‍പ്പിക്കുക പതിവ്‌. ഈ വര്‍ഷത്തെ ഊഴം ഇടവകയിലെ ആദ്യവൈദികന്‍ റവ.ഫാ.ജെറി ജേക്കബിന്റെ പുത്രന്‍ ചീമവയ്‌ക്കും, അച്ചന്റെ സഹോദരന്‍ റവ.ഡീക്കന്‍ ജോയല്‍ ജേക്കബിന്റെ പുത്രി കമെയലഹഹമയ്‌ക്കും ആയിരുന്നു. ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി റവ.ഫാ.വര്‍ഗ്ഗീസ്‌ പോളിന്റെയും, റവ.ഫാ .ജെറി ജേക്കബിന്റെയും, ബഹു.ശെമ്മാശ്ശന്മാരുടേയും ശേഷം ജനസമൂഹത്തിന്റേയും സാന്നിദ്ധ്യത്തില്‍ കുട്ടികളാല്‍ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിക്കപ്പെട്ട്‌ ക്രിസ്‌തുമസ്സ്‌ ട്രീ പ്രകാശപൂരിതമായി.

 

2013 ലെ ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങളുടെ കോര്‍ഡിനേറ്ററായി ഇടവകാംഗം ശ്രീ. ജെബി പുന്നൂസ്‌ സ്‌തുത്യര്‍ഹമായി സേവനമനുഷ്ടിച്ചു വരുന്നു. നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന കരോള്‍/ഭവനസന്ദര്‍ശനം ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നു: ഡിസംബര്‍ 7 ശനി കണക്ടിക്കട്ട്‌ മേഖല / ഡിസംബര്‍ 8 ഞായര്‍ കണക്ടിക്കട്ട്‌ വെസ്റ്റ്‌ചെസ്റ്റര്‍ (ന്യൂയോര്‍ക്ക്‌) മേഖലകള്‍ / ഡിസംബര്‍ 14 ശനി റോക്ക്‌ലാന്‍റ്‌ (ന്യൂയോര്‍ക്ക്‌) മേഖല / ഡിസംബര്‍ 15 ഞായര്‍ ലോംഗ്‌ ഐലന്റ്‌ മേഖല. ഏവര്‍ക്കും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഇടവകയുടെ ക്രിസ്‌തുമസ്സ്‌ മംഗളാശംസകള്‍ !

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :

Rev.Fr. Varghese Paul, Vicar (845-536-0378) / Mr.Joji Kavanal, Secretary (914)409-5385 / Mr.Jebi Punnoose, Christmas Program Coordinator (914)328-2593

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.