You are Here : Home / USA News

ഗാനഗന്ധര്‍വ്വനും വിഴിഞ്ഞം തുറമുഖവും

Text Size  

Story Dated: Thursday, November 21, 2013 09:32 hrs UTC

ജോസ് പിന്റോ സ്റ്റീഫന്‍

 

മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍ ദാസേട്ടന്‍ വിഴിഞ്ഞം തുറമുഖ പ്രോജക്ടിനെക്കുറിച്ച് തന്റെ അഭിപ്രായം പറയുന്നത് നാം ശ്രദ്ധിക്കണം. വിശ്വമാനവികതയുടെ ദര്‍ശനമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് . “ഞാന്‍ കൊച്ചിയില്‍ ജനിച്ചുവളര്‍ന്നയാളാണ്. കൊച്ചിയില്‍ ഒരു ചെറിയ തുറമുഖമുണ്ട് . അത് ഇനിയും വളര്‍ത്തിയെടുക്കാനാവണം ,സങ്കുചിത മനസ്സുള്ളവനായിരുന്നെങ്കില്‍ ഞാന്‍ ചിന്തിക്കേണ്ടത് “ . “ഞാന്‍ ഒരു ഭാരതീയനാണ്. ഈ ഭാരതത്തിന്റെ ഗേറ്റ്വേ ഓഫ് ഇന്ത്യയായി മാറാന്‍ പറ്റുന്ന പ്രകൃത്യാ ഉള്ള തുറമുഖമാണ് വിഴിഞ്ഞം “. കൊച്ചിയിലെ തുറമുഖം നല്ലതാണ്. അതുപോലെയുള്ള ചെറിയ തുറമുഖങ്ങള്‍ കരയെ നശിപ്പിക്കാത്ത രീതിയില്‍ കൊല്ലത്തും കണ്ണൂരുമൊക്കെ ഉണ്ടാവുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രധാന തുറമുഖം വിഴിഞ്ഞം തന്നെ ആകണം. കൊച്ചി തുറമുഖം വലുതാക്കണമെന്ന ആവശ്യം വന്നിട്ടുണ്ട് ….. അതിനുവേണ്ടി ഡ്രെഡ്ജ് ചെയ്താന്‍ ഒരു പക്ഷെ വൈപ്പിന്‍ തന്നെ ഇല്ലാതാകും. വൈപ്പിന്‍ വൈപ്പൗട്ടാകും. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ പ്രൗഢഗംഭീരമായ സ്വരത്തില്‍ തന്നെ നമുക്ക് ശ്രമിക്കാം. കൂടുതലായറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക

ലിങ്ക് -1 - http://www.youtube.com/watch?v=mXPpCWyOzNg

ലിങ്ക് -2 -http://www.youtube.com/watch?v=1PgyK_MgouI

 

ഇനിയും ഇ-സിഗ്നേച്ചര്‍ അയക്കാത്തവര്‍ http://chn.ge/16toL7d എന്ന ലിങ്ക് വഴി നിങ്ങളുടെ ഇ-സിഗ്നേച്ചറുകള്‍ അയക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.