You are Here : Home / USA News

ഒരുമയുടെ വിജയ ഗാഥയുമായി യംഗ് പ്രൊഫഷനല്‍ സമ്മിറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍

Text Size  

Story Dated: Thursday, November 21, 2013 11:18 hrs UTC

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌

 

ന്യൂജേഴ്‌സി: ഒരുമയുടെ വിജയ ഗാഥയുമായി ഫോമയുടെ യംഗ് പ്രൊഫഷനല്‍ സമ്മിറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍ ചരിത്രം കുറിച്ചു. വ്യതസ്‌തമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍, ജിബി തോമസ്‌ മോളോപറമ്പിലിന്റെ നേതൃത്വത്തില്‍ ഫോമയുടെ ബാനറില്‍ നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്‌ 2013 നവംബര്‍ 16-ന്‌എഡിസണ്‌ ഹോട്ടലില്‍വെച്ച്‌ നടത്തപ്പെട്ടത്‌. ഇതിനായി ഫോമനേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണകൂടി ആയപ്പോള്‍, പ്രത്യേകിച്ചു ഫോമ പ്രസിഡന്റ ്‌ജോര്‍ജ്‌ മാത്യൂ, ജനറല്‍സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്‌, ട്രഷറര്‍ വര്‍ഗ്ഗീസ്‌ ഫിലിപ്പ്‌, ഈയുവാക്കളുടെ കഴിവുകള്‍ തെളിയിക്കാനുള്ള ഒരു തട്ടകമായി സമ്മിറ്റ്‌. ഈയുവാക്കളില്‍ ഏതാനും പേരുകള്‍ പറയാതെവയ്യ. വൈ.പി.എസ്‌ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റെനി പൗലോസ്‌, നേഴ്‌സസ്‌ പ്രാക്ടീഷ്‌നര്‍; ഫോമ ജോയിന്റ ്‌ട്രഷറര്‍ സജീവ്‌ വേലായുധന്‍, ഐടി; ഗിരീഷ്‌ നായര്‍ ഐടി; അനില്‍ പുത്തന്‍ചിറ, ഐടി; ബിനു ജോസഫ്‌ ഐടി; സ്വപ്‌ന രാജേഷ്‌, റിയല്‍ എസ്‌റ്റേറ്റ്‌; ജോസഫ്‌ ഇടിക്കുള (ഷാജി) ട്രാവല്‍ എയ്‌ജെന്റ്‌/മാധ്യമപ്രവര്‍ത്തകന്‍; വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌, രജിസ്റ്റര്‍ഡ്‌ ഫിസിക്കല്‍തെറാപ്പിസ്റ്റ്‌/മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പടെ 30 പേര്‍ അടങ്ങുന്ന സംഘം, ഏകദേശം മൂന്നുമാസക്കാലമായി എല്ലാതിങ്കളാഴ്‌ചയും കോണ്‍ഫറന്‍സു കാള്‍ നടത്തി, പരിപാടികള്‍ക്ക്‌ രൂപ രേഖ തയാറാക്കിയാണ്‌ നവംബര്‍ പതിനാറാം തീയതി അത്‌ നടപ്പാക്കിയത്‌.

 

യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ വിജയകരമാക്കാന്‍ സഹായിച്ച എല്ലാ മാന്യവ്യക്തികള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. യുവജനങ്ങളെ മുഖ്യധാരരാഷ്ട്രീയ രംഗത്തും പൊതുപ്രവര്‍ത്തനത്തിലും, ബിസ്സിനസ്‌ രംഗത്തും കൈപിടിച്ചുകൊണ്ടുവരിക എന്ന ആശയത്തില്‍ നിന്ന്‌ ഉത്ഭവിച്ച ഫോമയുടെ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ വിപ്ലവവിജയം കൈവരിച്ചവെന്ന്‌ 2014 ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. സമയനിഷ്‌ഠയിലും പ്രൊഫഷണല്‍ അച്ചടക്കത്തിലും നടത്താന്‍ കഴിഞ്ഞു എന്നതില്‍ സംഘാടകര്‍ക്ക്‌ എക്കാലത്തും അഭിമാനിക്കുവാന്‍ വകയുള്ളതാണ്‌. രാവിലെ 9 മണിക്ക്‌ ആരംഭിച്ചപരിപാടികളില്‍ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍തങ്ങളുടെ ജീവിതലക്ഷ്യങ്ങളെക്കുറിച്ചും, എവിടെനിന്ന്‌ തുടങ്ങി, എവിടെയാണ്‌തങ്ങളിപ്പോള്‍, എന്നിവയെക്കുറിച്ച്‌ പ്രചോതനമേകുന്ന ജീവിതകഥകള്‍ വിവരിച്ചപ്പോള്‍ സദസ്യരായ യുവതിയുവാക്കള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

 

പ്രശസ്‌ത മൈന്‍ഡ്‌ ഗുരു ഡോ: പി.പി വിജയന്റെ ക്ലാസ്സോടെയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. നേതൃത്വം എന്ന വിഷയത്തെ കുറിച്ച്‌ ഡോ സുരേഷ്‌കുമാര്‍, നെക്‌സ്‌ ഏയ്‌ജ്‌ ടെക്‌നോളോജീസ്‌, രഘു അയ്യങ്കാര്‍, ജനറല്‍മാനേജര്‍, വോള്‍ക്‌സ്‌ വാഗന്‍ പ്ലാന്റ്‌, അജിത്‌ ചേറയില്‍, സിരിസ്‌ റേഡിയോ, പദ്‌മശ്രീ ഡോ: സുധീര്‍ എം പരീഖ്‌, ഫിസിഷ്യന്‍, റജി തോമസ്‌, ഇഓസ്‌ പ്രിങ്ക്‌ലെര്‍ എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഡവലപ്പ്‌മെന്റ്‌ എന്നവിഷയത്തെ ആസ്‌പദമാക്കി ജോജി മാത്യു, പാര്‍ട്ട്‌നര്‍, ഡെലോയിറ്റ്‌, ബൈജു പണിക്കര്‍, ടെക്‌നോളോജി ഡിപാര്‍ട്ട്‌മെന്റ്‌ എക്‌സിക്യൂടിവ്‌ ഡയറക്ട്‌ടര്‍, അല്ലയ്‌ ബാങ്ക്‌, ടിവി ജോണ്‌, റിസേര്‍ച്ച്‌ ഡിറക്ട്‌ടര്‍, ഐഎഫ്‌എഫ്‌ കോര്‍പറേഷന്‍, ഡോ: എമില്‍ തട്ടാശ്ശേരി, ചീഫ്‌ കാര്‍ഡിയോളജിസ്റ്റ്‌ എന്നിവര്‍ സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിദ്യ കിഷോര്‍ എച്ച്‌ആര്‍ ഡിറക്ട്‌ടര്‍ ജോണ്‌സണ്‌ &ജോണ്‍സണ്‍, നന്ദിനി മേനോന്‍, ഫൗണ്ടെര്‍ സിഈഓ മാര്‍ലാബ്‌സ്‌, തോമസ്‌ മൊട്ടക്കല്‍, പ്രസിഡന്റ്‌ ടോമാര്‍ കണ്‍ഡസ്‌ട്രക്ഷന്‍സ്‌, അജിത്‌ പോള്‍, മണിഡാര്‍ട്ട്‌ ഹെഡ്‌ഓഫ്‌ അമേരിക്കാസ്‌, സജീവ്‌ അഗര്‍വാള്‍, പ്രിന്‌സ്‌ട്ടണ്‌എഞ്ചിനീറിംഗ്‌, എന്നിവരും സംസാരിച്ചു.

 

എമ്പവറിംഗ്‌ ലീഡേഴ്‌സ്‌ എന്ന വിഷയത്തെക്കുറിച്ച്‌ ഡോ: രഘുമേനോന്‍ ലിന്‍ഡേ ഗ്രൂപ്പ്‌, ഡോ: എം.വി. പിള്ള , ജാവേദ്‌ഹസ്സന്‍, സിഈഓ നെസ്റ്റ്‌ഗ്രൂപ്പ്‌, അജിത്‌നായര്‍ പിഎച്ച്‌ഡി, എന്നിവര്‍ സംസാരിച്ചു. ലീഗല്‍ സെഷനില്‍ അറ്റോര്‍ണിമാരായ ജോസ്‌കുന്നേല്‍, ആന്‍സി പി ജോര്‍ജ്‌, തോമസ് വിനു അല്ലെന്‍ എന്നിവര്‍ വിവിധവിഷയങ്ങളെ ആസ്‌പദമാക്കി സംസാരിച്ചു. ഇതോടൊപ്പം നടത്തപ്പെട്ട ജോബ്‌ ഫെയറില്‍ ഏകദേശം 15-ഓളം റിക്രൂട്ടിംഗ്‌ കമ്പനികളും ഇരുനൂറോളം ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. ജനനിബിഡമായിരുന്നു എഡിസണ്‍ ഹോട്ടല്‍ലോബിയും ജോബ്‌ ഫെയര്‍ ഹാളും. തുടര്‍ന്നും ഇങ്ങനെയുള്ള ജോബ്‌ ഫെയറുകള്‍ നടത്തണമെന്ന്‌ പലയിടത്തുനിന്നും അഭ്യര്‍ത്ഥന ഉണ്ടായി. സമാപന സമ്മേളനത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രമുഖരും പത്മശ്രീ സോമസുന്ദരവും പങ്കെടുത്തു. ഡോ: എം.വി. പിള്ള, ജിബി തോമസ്‌ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.