You are Here : Home / USA News

കോവിഡ് 19 കാരണം വിഷമസന്ധിയിലാണ്ടു പോയ പ്രവാസി മലയാളിയ്ക്ക് സാന്ത്വനവാക്കുകളുമായി സുരാജ് വെഞ്ഞാറമൂട് !

Text Size  

Story Dated: Wednesday, April 08, 2020 12:42 hrs UTC

 
 ജോസഫ് ഇടിക്കുള
 
അമേരിക്കന്‍ മലയാളികളോട് ഐക്യദാര്‍ഢ്യവും സ്‌നേഹവും പ്രഖ്യാപിച്ചു കൊണ്ട് മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂട് അയച്ച സന്ദേശമാണ് ഈ വിഡിയോയില്‍ ഉള്ളത്.
 
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വീഡിയോകളും കണ്ട് ഒരു പക്ഷെ ഓരോ മലയാളിയെയും പോലെ അദ്ദേഹവും ദുഖിക്കുന്നുണ്ടാവും.
 
 
ലോകമാകമാനം ഒരു ജനത ഈ ഭീതിയെ നേരിടുമ്പോള്‍ കേരളവും ഭാരതവും അറേബ്യന്‍ നാടുകളുമൊക്കെ ഇതില്‍ കൂടെ കടന്ന് പോവുകയാണെന്നുന്നുള്ള ഉത്തമ ബോധ്യത്തിലും സഹജീവികളെക്കുറിച്ചു ഓര്‍ക്കുവാന്‍ അദ്ദേഹം കാണിച്ച വലിയ മനസിന് മുന്നില്‍ തല കുനിക്കുന്നു.
 
എക്കാലവും അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം സുരാജ് ഈ വിഷമ ഘട്ടത്തില്‍ നമ്മോടു സംവദിക്കുകയാണ് സ്‌നേഹത്തോടെ, ഒരു സഹോദരനായി ജേഷ്ഠനായി അനുജനായി, മകനായി നമ്മോടു സ്‌നേഹം പങ്കുവയ്ക്കുന്ന സുരാജിനെ ഞങ്ങള്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നു..
 
സ്വന്തം ദുഃഖങ്ങള്‍ മറച്ചു വെച്ച് കൊണ്ട് നമ്മള്‍ക്ക് സാന്ത്വനമേകുവാന്‍ താങ്കള്‍ കാണിച്ച മനസ് ഞങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല,
നമ്മള്‍ ഇനിയും കാണുമെന്നു പ്രത്യാശിക്കുന്നു
നന്ദി നന്ദി നന്ദി
 
ലേഖകന്  അദ്ദേഹം അയച്ചു തന്ന വാക്കുകളിലേക്ക്.
 
എന്റെ പ്രിയപ്പെട്ടവരേ
 
നാമെല്ലാവരും ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി ഏല്പിച്ച ആഘാതത്തില്‍ പകച്ചു നില്‍ക്കുകയാണ്,
എന്നാല്‍ ഈ പ്രതിസന്ധിയെ നമുക്ക് മറികടന്നേ പറ്റു, 
നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി,
നമ്മുടെ കുട്ടികളുടെ നല്ല നാളേയ്ക്ക് വേണ്ടി നമ്മുടെ ചെറുത്തുനില്പിനുള്ള സമയമാണിത്, 
ഇതിലും വലിയ പ്രതിസന്ധികളെ നമ്മളുടെ പൂര്‍വികര്‍ അതിജീവിച്ചിരിക്കുന്നു,
ചിക്കന്‍പോക്‌സും മലേറിയയും പ്‌ളേഗുമടക്കമുള്ള മഹാമാരികള്‍  നാമും നമ്മുടെ പൂര്‍വികരും  അതിജീവിച്ചിട്ടുണ്ട്,
 
അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ എത്രയോ കൊടുംകാറ്റും വെള്ളപ്പൊക്കങ്ങളും നിങ്ങള്‍ അതിജീവിച്ചിരിക്കുന്നു, കേരളവും അങ്ങനെതന്നെ,
 
ഇന്ന് നമ്മുടെ മലയാളികളായ സഹോദരങ്ങള്‍ നഴ്സുമാരും ഡോക്ടര്‍മാരും മറ്റു ടെക്നിഷ്യന്‍സുമൊക്കെ എല്ലാം
മറന്നുകൊണ്ട്  കൊണ്ട് ലോകമാകമാനം രോഗികളെ ചികിത്സിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നു,
ഞങ്ങള്‍ ശിരസു നമിക്കുന്നു, നിങ്ങളാണ് ഞങ്ങളുടെ സൂപ്പര്‍ ഹീറോകള്‍ , 
 
അതുപോലെതന്നെ നിങ്ങള്‍ ഓരോരുത്തരും നിങള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ അവിടുത്തെ ഗവണ്മെന്റും അധികാരികളും  നിര്‌ദേശിക്കുന്നതുപോലെ പ്രവര്‍ത്തിക്കുക, സാമൂഹിക അകലം പാലിക്കുക, 
അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രം പുറത്തു പോവുക, അവിടുത്തെ ആരോഗ്യവിഭാഗം പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക സൂക്ഷിക്കുക, കുട്ടികളും മുതിര്‍ന്നവരും വ്യായാമവും മറ്റും ചെയ്ത് നല്ല ഭക്ഷണവും ഒക്കെ ഉപയോഗിച്ചും ആരോഗ്യത്തോടെയിരിക്കുക.
 
അപ്പൊ നമുക്ക് ഒരുമിച്ച് ഈ വിപത്തിനെ സധൈര്യം നേരിടാം,
നിങ്ങള്‍ ഏവരും 
സന്തോഷത്തോടെയിരിക്കുക
ഈ സമയവും കടന്നു പോകും !
നമ്മള്‍ ഒറ്റക്കെട്ടായി ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും!
 
ലേഖകന്‍ - ജോസഫ് ഇടിക്കുള 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.