You are Here : Home / USA News

തോമസ് ആലുമൂട്ടില്‍- ഹില്‍സബറൊ സിറ്റി പ്ലാനിങ്ങ് കമ്മീഷണര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 20, 2019 01:45 hrs UTC

ഹില്‍സുബറൊ (ടെക്‌സസ്സ്): ഹില്‍സബറൊ സിറ്റി പ്ലാനിംങ്ങ് കമ്മീഷണറായി മലയാളിയും, സാമൂഹ്യ- സംസ്‌ക്കാരിക പ്രവര്‍ത്തകനുമായ തോമസ് ആലുമൂട്ടിലിനെ നിയമിച്ചു.
 
2019- 2020 കാലഘട്ടത്തിലേക്കാണ്് നിയമനം. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലാണ് തോമസിന്റെ ജനനം പ്രാഥമിക വിദ്യാഭ്യാസത്തിനും, ചങ്ങന്നൂര്‍ എന്‍ എസ് എസ് കോളേജില്‍ നിന്നും ബിരുദവും നേടിയ തോമസ് 1985 ലാണ് ന്യൂയോര്‍ക്കില്‍ എത്തുന്നത്. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും എകൗണ്ടന്‍സിയില്‍ ബിരുദം നേടിയ തോമസ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഓഡിറ്ററായി നിരവധി വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 
തുടര്‍ന്ന് 2000 ത്തില്‍ ഫ്‌ളോറിഡാ ടാംബയിലേക്ക് താമസം മാറ്റിയ തോമസ് ബിസ്സിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ടാംബ ക്രിസ്ത്യന്‍ എക്യുമിനി്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ല്‍ ടെക്‌സസ്സിലെ വാക്കോയില്‍ സ്ഥിരതാമസമാക്കിയ തോമസ് ഇപ്പോള്‍ നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമയാണ്. ഹില്‍സബറോയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തും ഇദ്ദേഹം സജ്ജീവ സാന്നിധ്യമാണ്. തോമസ് ആലുമൂട്ടിലിന്റെ സ്ഥാനലബ്ധിയില്‍ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അഭിനന്ദനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.