You are Here : Home / USA News

കേരളാ റ്റൈറ്റേഴ്‌സ് ഫോറം ജോണ്‍ മാത്യുവിനെയും കുര്യന്‍ മ്യാലിയിലിനെയും ആദരിച്ചു

Text Size  

Story Dated: Thursday, November 28, 2019 04:21 hrs UTC

ഹ്യൂസ്റ്റണ്‍: ലാനാ പ്രസിഡന്റായി സ്തുത്യര്‍ഹ സേവനം നടത്തിയ ജോണ്‍ മാത്യുവിനെയും ലാനാ സാഹിത്യ അവാര്‍ഡ് നേടിയ കുര്യന്‍ മ്യാലിയിലിനെയും കേരളാ റൈറ്റേഴ്‌സ് ഫോറം  ആദരിച്ചു. തുടര്‍ന്ന് കുര്യന്‍ മ്യാലിയിലിന്റെ 'ആടുജീവിതം അമേരിക്കയില്‍ ' എന്ന നോവല്‍ ജോണ്‍ മാതൃ പ്രകാശനം ചെയ്തു.

ഡോ. സണ്ണി എഴുമറ്റൂറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാഹിത്യ ചര്‍ച്ചയില്‍ ജോണ്‍ മാത്യു തന്റെ 'കഥാപാത്ര സങ്കല്‍പ്പം ' എന്ന ലേഖനം അവതരിപ്പിച്ചു. ഉദാഹരണ സഹിതം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന പ്രക്രിയ അദ്ദേഹം വിവരിച്ചു. 

 
തുടര്‍ന്ന് തച്ചാറ തന്റെ 'കറുത്ത സുന്ദരി' എന്ന ചെറുകഥ വായിച്ചവതരിപ്പിച്ചു. ഗഹനമായ സാഹിത്യ ചര്‍ച്ച നടക്കുകയുണ്ടായി. ഫോറം പ്രസിഡന്റായി വിരമിക്കുന്ന ഡോ. സണ്ണി എഴുമറ്റൂറിന് മാത്യു നെല്ലിക്കുന്ന് പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.