You are Here : Home / USA News

പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായ ജെയിംസ് മുക്കാടന്‍ നിര്യാതനായി

Text Size  

Story Dated: Thursday, November 28, 2019 04:18 hrs UTC

ന്യൂജേഴ്സി: സെന്റ്. തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ സ്ഥിര താമസക്കാരനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹ്യ-സാംസ്‌കാരി കരംഗത്ത് നിറസാന്നിധ്യവുമായിരുന്ന ജെയിംസ് മുക്കാടന്‍ (68) ബുധനാഴ്ച രാവിലെ 8.34 നു സ്വവസതിയില്‍ നിര്യാതനായി.

കുറച്ചു നാളുകളായി അസുഖ ബാധിതനായി വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

ചങ്ങനാശ്ശേരി മുക്കാടന്‍ കുടുംബാംഗമായ പരേതനായ ചാക്കോ ജെ. മുക്കാടന്റെയും, പരേതയായ പുളിങ്കുന്നം കാനാച്ചേരി കടുംബാംഗമായ അന്നമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായിരുന്നു പരേതന്‍.

ഭാര്യ: റോസമ്മ മുക്കാടന്‍ ചങ്ങാശ്ശേരി പാലത്തറ കുടുംബാംഗമാണ്. റോസമ്മ മുക്കാടന്റെ സഹോദരന്‍ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ റവ. ഫാ. സോണി പാലത്തറ അന്ത്യ സമയത്ത് കുടുംബാംഗങ്ങളോടൊപ്പം സമീപത്ത് ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.

മക്കള്‍: ലിയോണ്‍ മുക്കാടന്‍ (പെന്‍സില്‍വാനിയ), ക്രിസ് മുക്കാടന്‍ (ന്യൂജേഴ്സി), ആഞ്ചല മുക്കാടന്‍ (ന്യൂജേഴ്സി).

മരുമക്കള്‍: ക്രിസ്റ്റിന, സുമി.

കൊച്ചുമക്കള്‍: ഇലൈജ, ആന്തണി.

സഹോദരങ്ങള്‍: ആനിസെന്റ് ജോസഫ് (മൂവാറ്റുപുഴ), ഡോ. ബേബിസെന്റ് സിറിയക് (ഫ്‌ലോറിഡ), ഡോ. ജോസഫ് മുക്കാടന്‍ (അതിരമ്പുഴ), മേരി സിറിയക് (അതിരമ്പുഴ), തെരേസാ ചാതം (ഫ്‌ലോറിഡ), മാത്യു മുക്കാടന്‍ (ചങ്ങനാശേരി), ഷെര്‍ലി മാത്യു (മാനന്തവാടി).

സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പരേതന്‍ തന്റെ ഉത്സാഹവും ഇടപഴകലും വഴി സോമര്‍സെറ്റ് സിറോ മലബാര്‍ സഭാ സമൂഹത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമായിരുന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, പാരിഷ് കൗണ്‍സില്‍ മെമ്പര്‍, ജോസഫ് ഫാതെര്‍സ് ഓര്‍ഗനൈസഷന്‍ ഭാരവാഹി എന്നീ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച വച്ചു.

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ബോര്‍ഡ് മെമ്പര്‍ , ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍, എസ്.ബി. കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന മറ്റു വിവിധ മലയാളീ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു പരേതന്‍.

ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ഡിസംബര്‍ 1 -ന് ഞായറാഴ്ച വൈകിട്ട് 3 - മുതല്‍ 5:30 വരെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873) അവസരം ഉണ്ടായിരിക്കുന്നതാണ്. 3:00 മണിക്കായിരിക്കും ദിവ്യബലി

സോമര്‍സെറ്റ് ദേവാലയത്തില്‍ ഡിസംബര്‍ 2 -ന് തിങ്കളാഴ്ച രാവിലെ 9:30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റ് വേ റിസറക് ക്ഷന്‍ സെമിറ്ററിയില്‍ 11:30 -ന് സംസ്‌കാര ശുശ്രൂഷകള്‍. (100 Acres at Hoes Lane and park Avenue, Piscataway, NJ 08854)
 

കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടെ (കാഞ്ച്) നേത്രുനിരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് അനുസ്മരിച്ചു. വമ്പിച്ച ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സംഘടനക്കു സ്വന്തമായി ഒരു ആസ്ഥാനം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. കാഞ്ചിന്റെ 'കേരളാ ഹൗസ്' സാധിതമാകുന്നതു കാണാതെ അദ്ധേഹം യാത്രയായി-ജിബി പറഞ്ഞു 
 
വിവരങ്ങള്‍ക്ക്: ക്രിസ് മുക്കാടന്‍ (609) 712-3187

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.