You are Here : Home / USA News

ലാന കണ്‍‌വെന്‍ഷനില്‍ കാവ്യാമൃതം ശ്രദ്ധേയമായി

Text Size  

Story Dated: Sunday, November 17, 2019 03:17 hrs UTC

 (സന്തോഷ് പാല)
 
ഡാലസിലെ  ഡി. വിനയചന്ദ്രന്‍ നഗറില്‍ 2019 നവംബര്‍ 1-3 തീയതികളില്‍ നടന്ന ലാനയുടെ 11-മത് ദ്വൈവാര്‍ഷിക സാഹിത്യസമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും മികച്ചതായി.
കണ്‍‌വെന്‍ഷന്റെ ആദ്യദിവസം ഡിന്നറിനുശേഷം നടന്ന കാവ്യസന്ധ്യ / കാവ്യാമൃതം എല്ലാ തലമുറയിലുംപെട്ട കവികളുടെ സജീവപങ്കാളിത്തം കൊണ്ട് വേറിട്ട ഒരു അനുഭവമായി. അമേരിക്കയുടെയും കാനഡയുടെയും വിവിധഭാഗങ്ങളില്‍ നിന്നു വന്ന നിരവധി കവികള്‍ കവിതകളവതരിപ്പിച്ചു.
കവികളായ ബിന്ദു ടിജിയും സന്തോഷ് പാലയും ചേര്‍ന്നാണ് കാവ്യാമൃതം ഏകോപിപ്പിച്ചത്. ശ്രവ്യ മധുരമായ മലയാള ശ്ലോകത്തോടുകൂടി ബിന്ദു ടിജി എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മലയാള കവിതകളുടെ പരിണാമഘട്ടങ്ങളെക്കുറിച്ചു ബിന്ദു ടിജിയും സന്തോഷും തങ്ങളുടെ ലഘുപ്രസംഗങ്ങള്‍ക്കിടയില്‍ സൂചിപ്പിച്ചു.
 
 
ലാനയുടേ ആദ്യ പ്രസിഡന്റും ഏറ്റവും മുതിര്‍ന്ന അംഗവുമായ ശ്രീ എം എസ് ടി നമ്പൂതിരി തന്റെ മണ്‍‌മറഞ്ഞ സഹപാഠിയും കഥാകൃത്തും ആയിരുന്ന എന്‍ മോഹനനു ശ്രദ്ധാഞ്ജലിയര്‍പ്പിച്ചെഴുതിയ ഹൃദയസ്പര്‍ശിയായ കവിതയോടുകൂടിയാണ് കാവ്യാമൃതം ആരംഭിച്ചത്.. തുടര്‍ന്ന് സി. വി. ജോര്‍ജ്, എ.സി ജോര്‍ജ്,മീനു എലിസബത്ത്,മാടശ്ശേരി നീലകണ്ഠന്‍ ,ഡോ. എ. സുകുമാര്‍,അബ്ദുള്‍ പുന്നയൂര്‍ക്കുളം,ഡോ. എന്‍. പി. ഷീല, തമ്പി ആന്റണി, ഷീല മോന്‍സ് മുരിക്കന്‍, ജോസ് ഓച്ചാലില്‍, അനശ്വര്‍ മാമ്പള്ളി,ബിജോ ജോസ് ചെമ്മാന്ത്ര,ഫ്രാന്‍സീസ് തോട്ടം, ഡോ. നന്ദകുമാര്‍ ചാണയില്‍, ജെയിംസ് കുരീക്കാട്ടില്‍, അനിലാല്‍ ശ്രീനിവാസന്‍, കെ. കെ. ജോണ്‍സന്‍,,ഹരിദാസ് തങ്കപ്പന്‍,ജോസന്‍ ജോര്‍ജ്,അജയകുമാര്‍, ബിന്ദു ടിജി, സന്തോഷ് പാല, തുടങ്ങിയവര്‍ വ്യത്യസ്തങ്ങളായ കവിതകള്‍ അവതരിപ്പിച്ചു.
ഗദ്യ-പദ്യരൂപത്തിലുമുള്ള കവിതകളെല്ലാം ദാര്‍ശനികവും ചിന്തോദ്ദീപകവും ശ്രവ്യമധുരവും ഹൃദയഹാരിയും ആയിരുന്നു.
മലയാള സാഹിത്യത്തില്‍ കവിതപോലെ നിരന്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹിത്യശാഖ വേറെയില്ലന്ന് സംശയലേശമെന്യേ കാവ്യാമൃതത്തില്‍ പങ്കെടുത്ത കവികളെല്ലാം വിലയിരുത്തി.
രണ്ടുമണിക്കൂറോളം നീണ്ടുനിന്ന കവിതാസായാഹ്നം കയ്യടിച്ചു പിരിയുമ്പോള്‍ കേള്‍വിക്കാരും കവികളും അടുത്ത ലാന സമ്മേളനത്തില്‍ വീണ്ടും കാണാം എന്ന് സമാശ്വസിക്കുന്നുണ്ടായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.