You are Here : Home / USA News

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഇന്ന് തുടക്കം .

Text Size  

Story Dated: Sunday, November 17, 2019 03:16 hrs UTC


ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക്  പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഇന്ന്  തുടക്കമാകും  . മുന്‍ വര്‍ഷത്തിലേത് പോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന്‍ ഭക്തജന തിരക്കാണ് ആദ്യത്തെ ദിവസം തന്നെ അനുഭവപ്പെടുന്നത്.
 
രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന പുജാതിവിധികൾ  ഭക്തി സാന്ദ്രമായ ഭജന,ജലാഭിഷേകം , നെയ്യ് അഭിഷേകം, പാല്‍അഭിഷേകം,തേന്‍ അഭിഷേകം, ചന്ദനാ അഭിഷേകം,പനനീർ അഭിഷേകം  ,ഭസ്മാഅഭിഷേകം എന്നീ അഭിഷേകങ്ങള്‍ക്ക് ശേഷം സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ ദിപരാധനയും നടത്തുന്നു . എല്ലാ ദിവസവുമുള്ള  അഷ്‌ടഭിഷേകം ഈ കാലയളവിലെ ഒരു പ്രേത്യേകതയാണ്.

മണ്ഡല മകരവിളക്ക് കാലമായ അറുപതു ദിവസവും ഈ പുജാതി വിധികള്‍ ഉണ്ടായിരിക്കുന്നതാണ്, ഈ പുജാതി വിധികള്‍ ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃതത്തില്‍ ആണ് പൂജാദി കര്‍മങ്ങള്‍ നടത്തുന്നത്. ശബരിമല ക്ഷേത്രത്തിൽ നടത്തുന്ന എല്ലാ പൂജാവിധികളും അതെ പരിപാവനത്തോട് കുടി വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലും നടത്തുന്നതാണ്. മണ്ഡലപൂജയുടെ പരിസമാപ്തി  (41  ദിവസത്തെആഘോഷം )  ഡിസംബർ 27 നും മകരവിളക്ക് മഹോത്സവം ജനുവരി  11 നും മകര സംക്രാന്തി ആഘോഷം ജനുവരി 14 നും ആണ്.

സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും മണ്ഡല മകരവിളക്ക് കാലത്തെ സങ്കല്പ്പം . എല്ലാ ദിവസത്തെ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ഭക്തജനങ്ങളുടെ തിരക്കുതന്നെയാണ് എന്നത് അചഞ്ചലമായ ഭക്തി നിര്‍വൃതിയുടെ ഉദാഹരണമാണെന്ന്  ക്ഷേത്രം പ്രസിഡന്റ് പാർത്ഥസാരഥി പിള്ള അഭിപ്രായപ്പെട്ടു.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അതുതന്നെയാണ് ജീവികളില്‍ ഞാന്‍ എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില് എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ് ഓരോ മണ്ഡല കാലവും. വളരെ ദുര്‍ലഭമായി മാത്രം ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം നല്ല കര്‍മങ്ങള്‍ മാത്രം ചെയ്യുവാന്‍ മാത്രമായി ഉപയോഗിക്കാം. ഭാരതീയ പൈതൃകത്തില്‍ ജനിച്ച ഏതൊരു വെക്തിയും അനുഷ്ടികേണ്ടത് കര്മ്മം ഭക്തി ജ്ഞാനം എന്നിവ തന്‍റെ സ്വത്വത്തിനു യോജിക്കും വിധം സമന്വയിപ്പിച്ചു ജീവിക്കുക എന്നുള്ളതാണ്. ഇതുതന്നെയാണ് ഹൈന്ദവസംസ്കാരം ലോകത്തിനു നല്‍കുന്ന സുപ്രധാന സന്ദേശവും.

എല്ലാ ദിവസവും പൂജകൾക്ക് ശേഷം അന്നദാനവും നടത്തുന്നതാണ്. അന്നദാനാവും പൂജകളും  സ്പോൺസർ ചെയ്യേണ്ടവർ ക്ഷേത്രവുമായി ബദ്ധപ്പെടുക. പതിവുപോലെ ഈ വർഷവും വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ  ക്ഷേത്രത്തിൽ നിന്നും ഫെബ്രുവരി   മാസത്തിൽ ശബരിമല തീർത്ഥാടനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഗുരുസ്വാമി പാർഥസാരഥി പിള്ളയുമായി ബന്ധപ്പെടുക.  എല്ലാ ഭക്തജങ്ങളും   മണ്ഡല മകരവിളക്ക് ദിവസങ്ങളിൽ നടക്കുന്ന പുജാതിവിധികളിൽ പങ്കെടുക്കണമെന്ന് ക്ഷേത്രം കമ്മിറ്റി അപേക്ഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.