You are Here : Home / USA News

ആൻറണി ഇല്ലിക്കാട്ടിൽ, ഫോമാ റോയൽ കൺവൻഷൻ വെസ്റ്റേൺ റീജിയൻ കൺവീനർ.

Text Size  

Story Dated: Monday, October 21, 2019 01:52 hrs UTC

 
(ബിന്ദു ടിജി, ഫോമാ ന്യൂസ്  ടീം)
 
കാലിഫോർണിയ: അടുത്തവർഷം  ജൂലൈയിൽ (ജൂലൈ - 2020) നടക്കാനിരിക്കുന്ന  ഫോമാ അന്തർദ്ദേശീയ  റോയൽ കൺവെൻഷന്റെ  വെസ്റ്റേൺ റീജിയൻ കൺവീനറായി  ആൻ്റണി ഇല്ലിക്കാട്ടിലിനെ  (ആന്റപ്പൻ)   തിരഞ്ഞെടുത്തു. ഏകദേശം 25  വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആന്റപ്പൻ  കാലിഫോർണിയയിൽ പാലൊ ആൾട്ടോയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു . സാമൂഹ്യരംഗത്ത് സജീവപ്രവർത്തകനായ അദ്ദേഹം  സാൻ ഫ്രാൻസിസ്കോ യിലെ കാലിഫോർണിയ  ബ്ലാസ്റ്റേഴ്‌സ് വോളി ബോൾ ക്ലബ് (സി വി ബി സി) പ്രസിഡണ്ട്കൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) യിലെ  സജീവ പ്രവർത്തകനായ ആന്റപ്പന്റെ  വിപുലമായ സൗഹൃദവലയം ഫോമാ റോയൽ കൺവെൻഷന്  വെസ്റ്റേൺ റീജിയനിൽ നിന്നും  വൻ ജനപങ്കാളിത്തം ഉറപ്പാക്കുവാൻ സഹായിക്കുമെന്ന്  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം  ഉറപ്പിച്ചു പറഞ്ഞു. കൺവൻഷന്റെ ഏർലി ബേർഡ് ഡിസ്‌കൗണ്ടുകൾക്കായി ഇവിടെ https://fomaa.lawsontravel.com/ ബുക്ക് ചെയ്യാം.  

ഈ വർഷം സാൻ ഫ്രാൻസിസ്കോ യിൽ  വെച്ച് നടന്ന പതിനാലാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളിബാൾ ടൂർണമെന്റിന് ചുക്കാൻ പിടിച്ചത് ആന്റപ്പൻ  ആയിരുന്നു . ആദ്യമായായിരുന്നു  ഒരു നാഷണൽ വോളി ബോൾ മത്സരത്തിന് സാൻ ഫ്രാൻസിസ്കോ ആതിഥേയത്വം വഹിച്ചത്.  ആന്റപ്പന്റെ നേതൃത്വപാടവം കൊണ്ട്  ഏറെ ജനപങ്കാളിത്തം  നേടി ഈ മേള അമേരിക്കയിലെങ്ങും വളരെ ശ്രദ്ധേയമായി.  ഫോമായുടെ വെസ്റ്റേൺ റീജിയനിലും അദ്ദേഹം വളരെ കർമ്മനിരതനാണ്.  കഴിഞ്ഞ വർഷത്തെ  ചിക്കാഗോ കൺവെൻഷനിലും ഈവർഷം നടന്ന  ഫോമാ  കേരള കൺവെഷനിലും ആന്റപ്പൻ  സജീവമായി പങ്കെടുത്തു. 
 
റോയൽ കരീബിയൻ യാത്രാ  കപ്പലിൽ  ജൂലൈ  ആറാം  തിയ്യതി  ടെക്‌സാസിലെ  ഗാൽവേസ്റ്റൻ  പോർട്ടിൽ  നിന്നും  പുറപ്പെട്ട്  കരീബിയൻ  ദ്വീപ  സമൂഹമായ  കോസ്‌മെൽ  വഴി പത്താം  തിയ്യതി  തിരികെയെത്തുന്ന  ഒരു  ക്രൂയിസ്  യാത്രയായാണ്  ഈ  കൺവെൻഷൻ  ആസൂത്രണം  ചെയ്‌തിരിക്കുന്നത്‌. ഏർളി ബേർഡ് സ്‌കീം പ്രകാരം  രജിസ്റ്റർ  ചെയ്യുന്നവർക്ക്  പ്രത്യേക  ആനുകൂല്യം  ലഭ്യമാകും. ഫോമാ ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ,  റീജിയണൽ വൈസ് പ്രസിഡന്റ്  ജോസഫ് ഔസോ, പോൾ ജോൺ  (റോഷൻ), റീജിയണൽ ചെയർമാൻ, ഫോമാ പി. ആർ. ഒ  ബിജു പന്തളം, നാഷണൽ കമ്മിറ്റി മെമ്പറന്മാരായ സിജിൽ പാലക്കലോടി,  ജോസ് വടകര, സിന്ധു പിള്ള , ആഞ്ചല എന്നിവർ ആശംസകളോടെ  അദ്ദേഹത്തെ ഫോമാ റോയൽ കൺവൻഷൻ  വെസ്റ്റേൺ റീജിയൻ കൺവീനറായി  സ്വാഗതം ചെയ്തു. https://fomaa.lawsontravel.com/

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.