You are Here : Home / USA News

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ഇടവകാംഗങ്ങള്‍ ഓണം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 02, 2019 02:59 hrs UTC

ന്യൂയോര്‍ക്ക് ∙ ന്യൂയോര്‍ക് റോക്ക്‌ലാന്‍ഡ് ഹോളിഫാമിലി ഇടവകാംഗങ്ങള്‍ സെപ്റ്റംബര്‍ 29, ഞായറാഴ്ച തിരുവോണം ആഘോഷിച്ചു. രാവിലെ 11. 30ന് കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയത് ചെണ്ടമേളത്തോടെ മാവേലിയെ എതിരേറ്റു കൊണ്ടായിരുന്നു. അതേതുടര്‍ന്ന് മനോഹരമായ തിരുവാതിരയോടെ ആരംഭിച്ച കലാപരിപാടികളുടെ ഒരുമണിക്കൂര്‍ നാനൂറിലേറെയുള്ള  ഇടവക സമൂഹത്തിന് ഒരു കലാസദ്യ തന്നെയാണ് സമ്മാനിച്ചത്. 

പ്രായഭേദമില്ലാതെ ഇടവകാംഗങ്ങള്‍ പങ്കെടുത്ത കലാപരിപാടികള്‍ ലാളിത്യവും ആസ്വാദ്യതയും ഒത്തുചേര്‍ന്നതായിരുന്നു. അതിനുശേഷം രുചികരമായ ഓണസദ്യ, യഥാര്‍ത്ഥത്തില്‍ സമൃദ്ധിയുടെ ഓണപ്രതീതി തന്നെയായിരുന്നു എല്ലാവര്‍ക്കും പ്രദാനം ചെയ്തത്. 

ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍, ഫാദര്‍ ജോസഫ് ആദോപ്പള്ളി എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. ഓര്‍മ്മയില്‍ നിറം ചാര്‍ത്തി നില്‍ക്കുന്ന ഓണപ്പാട്ടുകളും, ഓണക്കളികളും, ഓണസദ്യയുമായി എല്ലാവര്‍ക്കും ഒരുനല്ല അനുഭവം പ്രദാനം ചെയ്യുന്നതായിരുന്നു ആഘോഷ പരിപാടികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.