You are Here : Home / USA News

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Tuesday, October 01, 2019 01:13 hrs UTC

സുനില്‍ തൈമറ്റം
 
 
 
ന്യൂജേഴ്സി: ദേശീയ കോണ്‍ ഫറന്‍ സിനോടനുബന്ധിച്ചു നല്കി വരുന്ന ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ ദേശീയ എക്‌സിക്യൂട്ടീവ് പ്രഖ്യാപിച്ചു.ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് മൊയ്തീന്‍ പുത്തന്‍ച്ചിറയ്ക്ക് ലഭിച്ചു.
 
'മലയാളം ഡെയ്ലി ന്യൂസ് 'എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണു മൊയ്തീന്‍ പുത്തന്‍ച്ചിറ. ഫ്രീലാന്‍സ്
ജേര്‍ണലിസ്റ്റായും അദ്ദേഹം ധാരാളം വാര്‍ത്തകളും ലേഖനകളൂം എഴുതാറുണ്ട്. ഇപ്പോള്‍ ഇന്ത്യാ പ്രസ്സ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറി. 
 
ദ്യശ്യമാധ്യമ മേഖലയില്‍ നിന്നും ഫ്‌ലവേഴ്‌സ് ടി വി യു എസ് എയുടെ സീനിയര്‍ പ്രൊഡൂസറായ മഹേഷ് മുണ്ടയാട്, കൈരളി ടി വി പെന്‍സല്‍വാനിയ ബൂറോ ചീഫായ ജിജി എം കോശി, ഏഷ്യാനെറ്റ് യു എസ്സ് റൗണ്ട് അപ്, എഷ്യാനെറ്റ് ന്യൂസ് 'അമേരിക്ക ഈ ആഴ്ച' ഫിലാഡല്‍ഫിയ കോര്‍ഡിനേറ്റര്‍ അരുണ്‍ കോവാട്ട് എന്നിവര്‍ക്കും അവാര്‍ഡ് ലഭിച്ചു.
 
ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സില്‍ അവാര്‍ ഡുകള്‍ സമ്മാനിക്കും
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.