You are Here : Home / USA News

തങ്കു ബ്രദര്‍ ഫിലഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു

Text Size  

Story Dated: Saturday, September 14, 2019 11:15 hrs UTC



ജോയിച്ചന്‍ പുതുക്കുളം

കേരളത്തില്‍ കഴിഞ്ഞ ഇരുപതില്‍പ്പരം വര്‍ഷങ്ങളായി അതിശക്തമായ ആത്മീയമുന്നേറ്റത്തിനു തുടക്കംകുറിക്കുകയും, ഇന്ന് കേരളത്തില്‍ വളര്‍ന്നുവരുന്ന അനേകം സഭകള്‍ക്ക് വഴികാട്ടിയും ആയ ഹെവന്‍ലി ഫീസ്റ്റിന്റെ സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ആയ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ (വെള്ളി മുതല്‍ ഞായര്‍ വരെ) തീയതികളില്‍ ദിവസവും വൈകിട്ട് 6.30-ന് ഫിലഡല്‍ഫിയ പട്ടണത്തിലെ അതിവേഗം വളരുന്ന സഭകളില്‍ ഒന്നായ ഫിലഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചില്‍ (2680 Huntingdone Pike, Huntingdone Valley, Philadelphia 19006) നടക്കുന്ന ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ്, ചിക്കാഗോ, ഹൂസ്റ്റണ്‍ എന്നിവടങ്ങളില്‍ നടന്ന തങ്കു ബ്രദറിന്റെ മീറ്റിംഗ് അനേകര്‍ക്ക് അനുഗ്രഹം ആയിരുന്നു.

കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ ചാനലായ പവര്‍വിഷന്‍, ഹാര്‍വെസ്റ്റ് ടിവി, കൂടാതെ സൂര്യ ടിവി, ഫ്‌ളവേഴ്‌സ് ടിവി, ആരാധനാ ടിവി (തെലുങ്ക്), നമ്പിക്കായ് ടിവി (തമിഴ്) എന്നിവയില്‍ ദിവസവും 'കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്' ലോകമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് ദൈവ വചനം എത്തിക്കുന്നു.

ഫിലഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചില്‍ ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന റവ.ഡോ. പി.ജി. വര്‍ഗീസ്, റവ.എം.എ വര്‍ഗീസ്, തോമസ് കുട്ടി ബ്രദര്‍, ബ്രദര്‍ ഡാമിയന്‍ & സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍, പാസ്റ്റര്‍ പി.എ.വി. സാം, പ്രൊഫറ്റ് സാമച്ചന്‍, പാസ്റ്റര്‍ കെ.എ. ഏബ്രഹാം, പാസ്റ്റര്‍ സാം കുമരകം, വി.ജെ. ട്രാവന്‍, റെയ്‌സണ്‍ തോമസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിച്ചിട്ടുണ്ട്.

ജാതിമത സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും ഈ അനുഗ്രഹീത മീറ്റിംഗിലേക്ക് സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (516 499 0687), റവ. നൈനാന്‍ തോമസ് (215 680 3572).
വെബ്‌സൈറ്റ്: www.theheavenlyfeast.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.