You are Here : Home / USA News

സംതൃപ്തിയുടെ മഴവില്‍ വിരിയിച്ച താമ്പായിലെ ഓണാഘോഷം

Text Size  

Story Dated: Friday, August 23, 2019 04:27 hrs UTC

ജോമോന്‍ തത്തംകുളം
 
 
 
താമ്പാ: മലയാളി പ്രതിഭകളുടെ സ്വപ്‌നങ്ങള്‍ ചിറകു വിടര്‍ത്തിയ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ ഈ വര്‍ഷം സംഘടിപ്പിച്ച ഓണാഘോഷം ഓഗസ്റ്റ് 17ന് താമ്പായില്‍ ഉള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറി.
അറ്റ്‌ലാന്റിക്കിനുമിപ്പുറം മലയാളത്തനിമയുടെ സൗന്ദര്യവും സൗരഭ്യവും പരത്തിക്കൊണ്ട് ജനപങ്കാളിത്തവും പരിപാടികളുടെ മനോഹാരിതയിലും വമ്പന്‍ വിജയം നേടിയ ഓണാഘോഷം കാണികളുടെ മുക്തകണ്ട പ്രശംസ പിടിച്ചുപറ്റി. കേരളീയനൃത്തങ്ങളും ഗാനാലാപനങ്ങളും അരങ്ങില്‍ ഗൃഹാതുരമായ ഓര്‍മ്മകളുടെ ചുടു നിശ്വാസങ്ങളും ഉണര്‍ത്തി.
 
അമേരിക്കിയിലെ കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ താമ്പാ നഗരത്തില്‍ കേരളീയ വേഷവിതാനങ്ങളോടെ സ്ത്രീകളും കുട്ടികളും യുവാക്കളും കുടുംബനാഥന്‍മാരും എല്ലാം അണിനിരന്നപ്പോള്‍ അവര്‍ക്കിടയില്‍ നിറഞ്ഞുനിന്നത് മലയാളികളുടെ ഗൃഹാദുരത്വം വാഴയിലയില്‍ വിളമ്പിയ 21 വിഭവങ്ങള്‍ അടങ്ങിയ രുചികരമായ ഓണസദ്യ ഒരുക്കിയത് സജി പുതുശ്ശേരിയുടെ ഉടമസ്ഥതയിലുള്ള കറി ലീഫ് റസ്റ്റോറന്റ് ആണ്. ഓണസദ്യയില്‍ ഉടനീളം താമ്പായിലെ ഗായിക ഗായകന്മാര്‍ നടത്തിയ ഗാനമേള സദ്യക്ക് മാറ്റ്കൂട്ടി.
 
വിശിഷ്ടാതിഥികളെയും മഹാബലി ചക്രവര്‍ത്തിയെയും ആനയിച്ചു കൊണ്ടുള്ള വര്‍ണ്ണമനോഹരമായ ഘോഷയാത്രയായിരുന്നു പിന്നീട്. താലപ്പൊലിയേന്തിയ മലയാളി മങ്കമാരും കുട്ടികളും മുത്തുക്കുട ഏന്തിയ പുരുഷന്മാരും, കാവടിയും വെഞ്ചാമരവും ഏന്തി യുവാക്കളും, മേളപ്പെരുക്കങ്ങളുടെ വേലിയേറ്റം ഒരുക്കിക്കൊണ്ട് ഉള്ള ചെണ്ടമേളവും ചേതോഹരമായ കാഴ്ചകളായിരുന്നു. ഘോഷയാത്ര വേദിയിലെത്തിയപ്പോള്‍ ഫഌഷ് മോബ് എന്ന വ്യത്യസ്തമായ നൃത്തപരിപാടി താമ്പാഹാളില്‍ നടത്തപ്പെട്ടു.
 
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വച്ച് മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഔപചാരികമായ ന്യായാധിപ ജൂലി മാത്യു ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. പ്രതികൂലമായ കാലാവസ്ഥ ആയിരുന്നിട്ടും ക്‌ന്ാനായ സെന്ററില്‍ നിറഞ്ഞു കവിഞ്ഞ മഹാസമ്മേളനത്തിന് പ്രസിഡന്റ് ഷൈനി ജോസ് കിഴക്കനടിയില്‍ സ്വാഗതം നേര്‍ന്നു. തുടര്‍ന്ന് ഹോണറബിള്‍ ജ്ഡ്ജ് ജൂലി മാത്യു ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ക്‌നാനായ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആത്മീയ  പിതാവായ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി, ഹില്‍സ്‌ബോറോ ഷെറീഫ് ക്യാപ്റ്റന്‍ റൊണാള്‍ഡ് മോറിസ്, ഫൊക്കാന RVP ജോണ്‍ കല്ലോലിക്കല്‍, ഫോമാ നാഷ്ണല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സാബു ലൂക്കോസ് (Blue Ocean Wealth Solution Financial Adviser), എന്നിവര്‍ ഓണ സന്ദേശങ്ങള്‍ നല്‍കി.
തുടര്‍ന്ന് 2019 ല്‍ ഹൈസ്‌ക്കൂളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച ഔട്ട്‌സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് അവാര്‍ഡ് താര പഠിലച്ചന്‍, എല്‍വിന്‍ ജെയ്‌മോന്‍, പൗള്‍വിന്‍ പോള്‍, എന്നീ കുട്ടികള്‍ക്ക് നല്‍കി ആദരിച്ചു. അവാര്‍ഡ് വിതരണം ചെയ്ത ക്യാപ്റ്റന്‍ ഡൊണാള്‍ഡ് മോറിസ് ആയിരുന്നു. തുടര്‍ന്ന് മലയാളികളുടെ കാര്‍ഷിക അഭിരുചി വളര്‍ത്താനായി MAT നല്‍കി വരുന്ന കര്‍ഷകശ്രീ അവാര്‍ഡ് ഈ വര്‍ഷത്തെ ജേതാക്കളായ ജോണ്‍ ആന്‍ഡ് ത്രേസ്യാമ്മ തെക്കേ തൊട്ടിലിനും, ഡോ.പി.കെ. പോള്‍ ആന്‍ഡ് ലിസക്കും ഫലകങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് ഫാദേഴ്‌സ് ഡേയില്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍ വിജയികളായ റെജി തെക്ക്‌നാട്ട് ഉ്ല്ലാസ് ഉലഹന്നാന്‍, സണ്ണി മറ്റമന എന്നീ ടീമിനും സെല്‍ഫി കോണ്‍ടെസ്റ്റ് വിജയിയായ ജിതിന്റെ കെ. ജിനനും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് സെക്രട്ടറി സുനിത ഫഌവര്‍ഹില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ ടാമ്പയിലും പരിസരത്തുമുള്ള മുന്നൂറില്‍പ്പരം കലാപ്രതിഭകള്‍ ചേര്‍ന്ന് വിവിധ പരിപാടികളുടെ മഴവില്‍ വേദിയില്‍ വിരിയിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ കമ്മറ്റി അംഗങ്ങളായ പ്രസിഡന്റ് ഷൈനി ജോസ് കിഴക്കനടിയില്‍, പ്രസിഡന്റ് എലെക്ട് ബിഷന്‍ ജോസഫ്, വൈസ് പ്രസിഡന്റ് ഹരികുമാര്‍, സെക്രട്ടറി സുനിത ഫഌവര്‍ഹില്‍, ജോയിന്റ് സെക്രട്ടറി അരുണ്‍ ചാക്കോ, ട്രഷറര്‍ ്‌നില്‍ നെച്ചിയില്‍, ജോയിന്റ് ട്രഷറര്‍ ബെന്‍സി മാക്കീല്‍, മറ്റ് കമ്മിറ്റി അംഗങ്ങളായ ജോമോന്‍ തോമസ്, ജോര്‍ജ് ജോസഫ് റിനി ആന്‍ മാത്യു, ടാന്യ ചുമ്മാര്‍, ജെയിനി ഷൈജന്‍, രാഹുല്‍ ജോര്‍ജ്, ഐവിന്‍ കുര്യാക്കോസ്, സോണിയാ തോമസ്, അനു ജോസ്, ജോബി എബ്രഹാം, റെനി മോന്‍ മാത്യു, കുര്യാക്കോസ് കറുകപ്പള്ളില്‍, മാത്തുകുട്ടി തോമസ്, റീന മാര്‍ട്ടിന്‍, ബിജു നായര്‍, ജോണ്‍ നോബിള്‍ ബംഗ്ലാപറമ്പില്‍, എബ്രഹാം കല്ലടാന്തിയില്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ചെയര്‍മാന്‍ സണ്ണി മറ്റമന, വൈസ് ചെയര്‍മാന്‍ സുരേഷ് നായര്‍, സെക്രട്ടറി വര്‍ഗ്ഗീസ് മാണി, ട്രഷറര്‍ മാത്യു തണ്ടാശ്ശരില്‍, ജോമോന്‍ തെക്കെതെട്ടിയില്‍, സൈമണ്‍ തൊമ്മന്‍, മറ്റ് നിരവധി അംഗങ്ങളും നേതൃത്വം നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.