You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം മാഗ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

Text Size  

Story Dated: Friday, August 16, 2019 01:41 hrs UTC

പ്രമോദ് റാന്നി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിന് കേരളഹൗസില്‍ വച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നത്. ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മത്തായി അധ്യക്ഷത വഹിച്ചു. തുടര്‍ന്നു വന്നു ചേര്‍ന്ന ഏവര്‍ക്കും മാഗ് സെക്രട്ടറി വിനോദ് വാസുദേവന്‍ സ്വാഗതം ആശംസിച്ചു.
ഇന്ത്യന്‍ ദേശീയ ഗാനത്തിനു ശേഷം മുഖ്യ അതിഥി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മാന്‍ കെന്‍ മാത്യു ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്നു അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചതിനൊപ്പം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മത്തായി അമേരിക്കന്‍ പതാകയും ഉയര്‍ത്തി.
മുന്‍ മാഗ് പ്രസിഡന്റുമാരായ തോമസ് ചെറുകര, മാത്യു മത്തായി, പൊന്നുപിള്ള, ട്രസ്റ്റി ബോര്‍ഡ് അംഗം എം.ജി. മാത്യു, ബാബു തെക്കേക്കര, തോമസ് ഓലിയാംകുന്നേല്‍, ബാബു മുല്ലശ്ശേരില്‍, എബ്രഹാം തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാഗിന്റെ ഭാരവാഹികളായ റെനി കവലയില്‍, മാത്യു പന്നപ്പാറ, പ്രമോദ് റാന്നി, ജോസ് കെ. ജോണ്‍, മാത്യൂസ് മുണ്ടയ്ക്കല്‍, ഷിനു എബ്രഹാം, ഫെസിലിറ്റി മാനേജര്‍ മോന്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 
അസോസിയേഷന്റെ അഭ്യുദയകാംക്ഷികളായ നിരവധിയാളുകള്‍ കേരളഹൗസില്‍ എത്തിച്ചേര്‍ന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ത്തു. പ്രഭാത ഭക്ഷണത്തോടു കൂടി പര്യവസാനിച്ച ചടങ്ങില്‍ മാഗിന്റെ ജോ. സെക്രട്ടറി മാത്യൂസ് മുണ്ടയ്ക്കല്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.