You are Here : Home / USA News

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ട്വന്റി 20 മത്സരം ഫ്ളോറിഡയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 03, 2019 10:10 hrs UTC

ഫ്ളോറിഡ∙ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പരയിടെ ആദ്യ മൽസരം ഇന്നു ഫ്ളോറിഡയിൽ നടക്കും. മൂന്നു മത്സരങ്ങളിലാണ് ഇന്ത്യയും– വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടുന്നത്. രാത്രി 8 മുതൽ സെൻട്രൽ ബ്രൊവാർഡ് റീജിനൽ പാർക്ക് സ്റ്റേഡിയത്തിലാണ് മൽസരം.

രണ്ടാമത്തെ ട്വന്റി 20 മൽസരം ഓഗസ്റ്റ് നാലിന് വൈകിട്ട് 8 മണിക്ക് ഇതേ സ്റ്റേഡിയത്തിൽ നടക്കും. തൽസമയ പ്രക്ഷേപണം സോണി ടെൻ ഒന്ന്, മൂന്ന് ചാനലുകളിൽ ലഭ്യമാണ്. മത്സരം വീക്ഷിക്കുന്നതിന് ആയിരകണക്കിന് ക്രിക്കറ്റ് പ്രേമികൾ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് വർഷത്തിനു മുമ്പ് ഇതേ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികളെ കോരിതരിപ്പിച്ചിരുന്നു. അന്ന് ഒരു റൺസിന് ഇന്ത്യ വെസ്റ്റ്‌‌ ഇൻഡിസീനെ പരാജയപ്പെടുത്തി.

ഫ്ളോറിഡയിലെ കാലാവസ്ഥ പ്രവചനം ക്രിക്കറ്റിനെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. രാവിലെ മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.