You are Here : Home / USA News

ഗണേശ് ഭഗവാന്റെ ചിത്രംസോക്ക്സില്‍- പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 02, 2019 02:36 hrs UTC

സാന്റാക്രൂസ്(കാലിഫോര്‍ണിയാ): കാലിഫോര്‍ണിയാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോക്ക് കമ്പനി(മെര്‍ജ് 4) ഭഗവാന്‍ ഗണേശിന്റെ ചിത്രം പതിച്ച സോക്ക്‌സ് വില്പന നടത്തിയിരുന്നത് ഇന്ത്യന്‍ അമേരിക്കന്‍ അഡ്വക്കസി ഗ്രൂപ്പിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.
 
മെര്‍ജ് 4 സി.ഇ.ഓ. സിന്‍ഡി ബസന്‍ഹാര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ സംഭവത്തില്‍ മാപ്പപേക്ഷിച്ചു. ഹിന്ദു സമുദായത്തിന് ഇതു മൂലം ഉണ്ടായ വിഷമത്തില്‍ ഖേദിക്കുന്നതായും സിന്‍ഡി പറഞ്ഞു. ജൂലായ് 27 നായിരുന്നു പ്രസ്താവന പുറത്തിറക്കിയത്.
 
11 മുതല്‍ 20 ഡോളര്‍ വരെയാണ് ഒരു ജോഡി സോക്‌സിന് വില നിശ്ചയിച്ചിരന്നത്.
ഹിന്ദു സ്‌റ്റേറ്റ്‌സ്മാന്‍ രാജന്‍ സെഡായിരുന്ന സോക്‌സിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
 
മെര്‍ജ് 4, ഉള്‍പ്പെടെയുള്ള സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ റിലിജിയസ്-കള്‍ച്ചറല്‍ പരിശീലനത്തിനയ്ക്കണമെന്ന് സെഡ് അഭിപ്രായപ്പെട്ടു.
 
ഹിന്ദുയിസത്തില്‍ വളരെ ബഹുമാനിക്കപ്പെടുന്ന ആരാധിക്കുന്ന ഗണേശ ഭഗവാനെ അധിക്ഷേപിക്കുന്ന തരത്തില്‍ പാദത്തെ കവര്‍ ചെയ്യുന്ന സോക്‌സില്‍ ചിത്രീകരിച്ചത്. ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയതായും സെഡ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.