You are Here : Home / USA News

യുവ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ തിളങ്ങി

Text Size  

Story Dated: Saturday, June 29, 2019 03:03 hrs UTC

ഏബ്രഹാം തോമസ്
720
Shares
 Share  Tweet
 
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ഇരുപത് പേരുടേയും ആദ്യ സംവാദങ്ങളില്‍ യുവ തലമുറയ്ക്ക് വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞു. ഓരോ സ്ഥാനാര്‍ത്ഥിയും വ്യക്തിപരമായ തങ്ങളുടെ നേട്ടങ്ങള്‍ അടിവരയിട്ട് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ നേതൃത്വം യുവാക്കള്‍ക്ക് കൈമാറണം എന്ന മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം കാലിഫോര്‍ണിയ യുവജന പ്രതിനിധി എറിക് സ്വാള്‍ ഏറ്റുപിടിച്ചു. തനിക്ക് ആറു വയസ്സുള്ളപ്പോള്‍ ബൈഡന്‍ സ്റ്റേറ്റ് പാര്‍ട്ടി കണ്‍വന്‍ഷനില്‍ വന്നതും പുതുരക്തം മുന്നോട്ടുവരണമെന്ന് പറഞ്ഞത് ഓര്‍മ്മിപ്പിച്ചു. 32 വര്‍ഷം മുമ്പ് ബൈഡന്‍ പറഞ്ഞത് സ്വയം പാലിച്ച് വഴികാട്ടുവന്‍ യുവതലമുറയെ അനുവദിക്കണമെന്ന് സ്വാള്‍വെല്‍ വാദിച്ചു. താന്‍ ആ ദീപവുമായി പ്രകാശം പരത്തുകയാണെന്നു മുന്‍ വി.പി മറുപടി നല്കി. 
 
ആദ്യ മിനിറ്റുകളില്‍ മൂന്നു സ്ത്രീ സ്ഥാനാര്‍ത്ഥികളില്‍ സെനറ്റര്‍ കിഴ്സ്റ്റണ്‍ ഗില്ലി ബ്രാന്‍ഡ്, ഗ്രന്ഥകര്‍ത്രി മരിയാന്‍ വില്യംസ് എന്നിവര്‍ ശ്രദ്ധേയമായ വാദഗതികള്‍ അവതരിപ്പിച്ച് ചര്‍ച്ചകളില്‍ സജീവമായി. തുടര്‍ന്ന് പങ്കുചേര്‍ന്ന കാലിഫോര്‍ണയ സെനറ്റര്‍ കമല ഹാരിസ് സംസ്ഥാനത്തെ അറ്റോര്‍ണി ജനറലായിരുന്നപ്പോള്‍ നേടിയ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ സ്കൂളിന്റെ ബസ് സര്‍വീസിനുവേണ്ടി സമരം ചെയ്ത് സമരം ചെയ്ത് സര്‍വീസ് ആരംഭിപ്പിച്ചതും നേട്ടമായി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്കൂള്‍ കുട്ടികളുടെ യാത്രാപ്രശ്‌നം അവിടെ അവസാനിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴും സ്കൂളിനു രണ്ടു മൈല്‍ ചുറ്റളവില്‍ ഈ സേവനം ലഭിക്കാറില്ല. കുട്ടികള്‍ എല്ലാ ആപത്തുകളും നേരിട്ട് സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും കാല്‍നടയായി സഞ്ചരിക്കുന്നത് സാധാരണ കാഴ്ചയാണ്. 
 
76-കാരന്‍ ബൈഡനേയും, 77 -കാരന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിനേയും പ്രായം സൃഷ്ടിച്ച പരിമിതികള്‍ അലട്ടുന്നതായി തോന്നി. മോഡറേറ്ററുടെ ശ്രദ്ധ നേടാന്‍ വിവി നന്നേ ബുദ്ധിമുട്ടന്നതായി അനുഭവപ്പെട്ടു. സാന്‍ഡേഴ്‌സിന് കേള്‍വിക്കുറവുള്ളതുപോലെ തോന്നി. സ്വതന്ത്രനായ സാന്‍ഡേഴ്‌സ് തികഞ്ഞ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായാണ് തന്നെ അവതരിപ്പിച്ചത്. പരോഗമന ചിന്താഗതിയും സോഷ്യലിസവും മറിയില്ലാതെ സാന്‍ഡേഴ്‌സ് പ്രദര്‍ശിപ്പിച്ചു. ട്രമ്പിനെ തുടര്‍ച്ചയായി വിമര്‍ശിച്ചു. എന്നാല്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ സാന്‍ഡേഴ്‌സിനെപ്പോലുള്ളവരെ അനുവദിക്കരുതെന്ന് മുന്‍ കോളറാഡോ ഗവര്‍ണര്‍ ജോണ്‍ ഹിക്കന്‍ ലൂപ്പര്‍ വാദിച്ചു. 
 
സൗത്ത് ബെന്‍ഡ്, ഇന്ത്യാന മേയര്‍ ജോണ്‍ ബട്ടീഗെയ്ഗ് വര്‍ഗീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ തങ്ങളുടെ നടത്തുന്ന സമരത്തെ അതിജീവിക്കുന്നതായി സമ്മതിച്ചു. ഒരു വിമുക്തഭടനായ ബട്ടീഗെയ്ഗ് പുരോഗമവാദം സമര്‍ത്ഥമായി നിരാകരിച്ചു. പബ്ലിക്, കമ്യൂണിറ്റി കോളജുകളിലെ വിദ്യാഭ്യാസം സൗജന്യമാക്കുന്നത് എതിര്‍ത്തു. താണ വരുമാനക്കാര്‍ ധനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കണം എന്നു പറയുന്നത് ന്യായമല്ല എന്നു വാദിച്ചു. 
 
കുടിയേറ്റം രണ്ടാം ദിവസവും ചര്‍ച്ചാവിഷയമായി. നിയമവിരുദ്ധമായി യു.എസില്‍ എത്തുന്നവരെ തിരിച്ചയയ്ക്കണോ എന്ന ചോദ്യത്തിന് ഉപാധികളോടെ പലരും മറുപടി പറഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്തവരാണെങ്കില്‍ തിരിച്ചയയ്ക്കാം എന്നതായിരുന്നു എന്നതായിരുന്നു ഭൂരിപക്ഷം പേരുടേയും മറുപടി. പ്രസിഡന്റ് ഒബാമയുടെ ഭരണകാലത്തായിരുന്നു ഏറ്റവും അധികം പേരെ (4 ലക്ഷം) നാടുകടത്തിയതെന്ന് മോഡറേറ്റര്‍ പറഞ്ഞതിനു ബൈഡന്‍ വിശദീകരണം നല്‍കിയില്ല. പകരം കുടിയേറ്റത്തില്‍ പല നല്ലകാര്യങ്ങളും ഒബാമ ഭരണകൂടം ചെയ്തു എന്നു പറഞ്ഞൊഴിഞ്ഞു. 
 
യു.എസും ചൈനയും തമ്മില്‍ നടക്കുന്ന വാണിജ്യ (താരിഫ്) യുദ്ധത്തില്‍ പലരും ട്രമ്പ് ചെയ്യുന്നത് ശരിയാണെന്നു പറഞ്ഞു. എന്നാല്‍ നടപടി ക്രമങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടു. കോളറാഡോ സെനറ്റര്‍ മൈക്കേല്‍ ബെനറ്റ് ട്രമ്പ് തെറ്റായ രീതിയാലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ആരോപിച്ചു. 
 
അമേരിക്കയുടെ ഹെല്‍ത്ത് കെയര്‍ സംവിധാനം എങ്ങനെ അഴിച്ചുപണിയണം എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നത്. സാന്‍ഡേഴ്‌സും, ഹാരിസും സ്വകാര്യ ഇന്‍ഷ്വറന്‍സ് ഒഴിക്കണമെന്ന് വാദിച്ചു. എല്ലാവര്‍ക്കും മെഡികെയര്‍ എന്ന നിര്‍ദേശം മറ്റുള്ളവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.