You are Here : Home / USA News

ഫ്‌ളവേഴ്‌സ് ചാനൽ ഡാളസിന്റെ രണ്ടാം വാർഷികവും "വൈശാഖ സന്ധ്യയും" ഓഗസ്റ്റ് പതിനെട്ടിന് (പി. സി. മാത്യു)

Text Size  

Story Dated: Monday, May 13, 2019 11:40 hrs UTC

ഡാളസ്: ഫ്‌ളവേഴ്‌സ് ചാനൽ ഡാലസിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  ജി. വേണുഗോപാലും സംഘവും നയിക്കുന്ന സംഗീത, നൃത്ത, ഹാസ്യ സായാഹ്നം ഒരുക്കുന്നു. പരിപാടികൾക്ക് ഡയറക്ടർ ടി. സി. ചാക്കോ, വിൽ‌സൺ തരകൻ, മീന നിബു, രവി എടത്വ, ഐറിൻ ജിപ്സൺ, മുതലായവർ നേതൃത്വം കൊടുക്കും. കോപ്പേൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സെയിന്റ് അൽഫോൻസാ ചർച്ചിന്റെ വിശാലമായ ആഡിറ്റോറിയത്തിൽ ഓഗസ്റ്റ് പതിനെട്ടു (ഞായറാഴ്ച) വൈകിട്ട് അഞ്ചു മണിയോടെയാണ് പരിപാടികൾ അരങ്ങേറുക.  ഗാന ഗന്ധർവനായ ശ്രീ വേണുഗോപാൽ ഇതിനു മുമ്പും ഡാളസിലെ സംഗീതാസ്വാദകരെ കർണ രസകരമായ ഗാനങ്ങൾ കൊണ്ട് ആനന്ദ നൃത്തം ചെയ്യിച്ചിട്ടുണ്ട്.  അദ്ദേഹത്തോടപ്പം അടിപൊളി ഡാൻസും മലയാളികളെ കുടു കൂടെ ചിരിപ്പിക്കുന്ന മിമിക്രി, സ്‌കിറ്റുകൾ മുതലായവയും ഒത്തു ചേരുമ്പോൾ മനം മയക്കുന്ന ഒരു കലാവിരുന്നായിരിക്കും ഡാളസിലെ മലയാളികൾക്ക് ലഭിക്കുക.
 
മീഡിയ മേഖലയിൽ അമ്പലക്കുളത്തിലെ ഒരു താമര പോലെ വിരിഞ്ഞ ഫ്‌ളവേഴ്‌സ് ചാനൽ ഡാലസിൽ മാത്രമല്ല അമേരിക്കയിൽ തന്നെ ചുരുക്കം സമയത്തിനുള്ളിൽ പ്രേക്ഷകരുടെ പ്രിയ ചാനൽ ആയി മാറി എന്ന് ശ്രീ ടി. സി. ചാക്കോ ലേഖകന്റെ ഒരു ചോദ്യത്തിൽ പ്രതികരിച്ചു.
 
പസന്ദ് ഇന്ത്യൻ റെസ്റ്റോറന്റിൽ കൂടിയ ഫ്‌ളവേഴ്‌സ് ചാനൽ ഡാലസിന്റെ യോഗത്തിൽ വെച്ച് ഡാളസിലെ സാമൂഹിക, വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന നേതാക്കളുടെ സാന്നിധ്യത്തിൽ "വൈശാഖ സന്ധ്യയുടെ" ടിക്കറ്റ് കിക്ക്‌ ഓഫും നടത്തപ്പെട്ടു. സ്പോൺസർ മാരായ, പ്രിയ പഴയടുത്തു (കെല്ലർ വില്യംസ് റീയൽറ്റർ), ജോജോ കോട്ടക്കൽ (ജോജോ ഓട്ടോ വർക്ക് ഷോപ്), ഷിബു ജെയിംസ് (എസ്, എസ്. ഈ റൂഫിങ് ആൻഡ് എയർ കണ്ടിഷനിംഗ്), ബിജു ലോസൺ ട്രാവൽ, സജി നായർ മുതലായവർ ആദ്യ ടിക്കറ്റുകൾ ശ്രീ ചാക്കോയിൽ നിന്നും കൈപ്പറ്റി. ഫോമ നഷണൽ പേസിഡന്റ് ശ്രീ ഫിലിപ്പ് ചാമത്തിൽ, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ പി. സി. മാത്യു, ഡാളസ് സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ സുനിൽ തലവടി, ഡാളസ് മലയാളി അസോസിയേഷൻ പ്രേസിഡന്റും ഐ. എ. പി. സി. ഡാളസ് ചാപ്റ്റർ സെക്രെട്ടറിയമായ സാം മാത്യു, അച്ചു കോരുത്, ജിപ്സൺ, മാധ്യമ പ്രവർത്തകനും ഐ. എ. പി. സി ഡാളസ് ട്രഷററുമായ ശ്രീ വിൽ‌സൺ തരകൻ, സോഫി ചാക്കോ, സൂസൻ സാം, മുതലായവർ പരിപാടിയിൽ പങ്കെടുത്തു വിജയശംസകൾ നേർന്നു. 
 
ഡാളസിലെ കലാസ്വാദകരായ മലയാളികളെ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ഐ. എ. പി. സി. ഡാളസ് പ്രേസിഡെന്റ കൂടിയായ മീന നിബു അഭ്യർത്ഥിച്ചു.
 
ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.