You are Here : Home / USA News

ബഥേല്‍ മാര്‍ത്തോമ്മാ സണ്ടേസ്‌കൂളിന്‌ 2013 വിജയവര്‍ഷം

Text Size  

Story Dated: Wednesday, October 30, 2013 11:15 hrs UTC

ഫിലഡല്‍ഫിയ: ബെഥേല്‍ മാര്‍ത്തോമ്മാ സണ്ടേസ്‌കൂളിന്‌ 2013 അനുഗ്രഹത്തിന്റെ വര്‍ഷമായി മാറി. ഈ വര്‍ഷം മാര്‍ത്തോമ്മ ഡയോസിസ്‌ നടത്തിയ വിരുത്‌ പരീക്ഷയില്‍ 25 കുട്ടികള്‍ പങ്കെടുത്തതില്‍ 11 പേര്‍ക്കും ഫലകവും, സര്‍ട്ടിഫിക്കേറ്റുകളും ലഭിച്ചു. കൂടാതെ അഞ്ചാം ക്ലാസ്സില്‍ പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വന്‍ വിജയം കരസ്ഥമാക്കുകയും ഉണ്ടായി. സണ്ടേസ്‌കൂള്‍ അദ്ധ്യാപിക സൂസന്‍ ഏബ്രഹാമിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ്‌ ഈ വന്‍ വിജയത്തിന്റെ ഒരു പ്രധാന കാരണം. ഈ മാസം നടത്തിയ റീജനല്‍ മത്സരത്തില്‍ 6 കുട്ടികള്‍ക്ക്‌ ഇംഗ്ലീഷ്‌ പാട്ടില്‍ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനങ്ങളും ലഭിച്ചു. ഇതിന്റെ പിന്നില്‍ ഇടവകവികാരി റവ. അലക്‌സാണ്ടര്‍ വര്‍ഗ്ഗീസിന്റെയും, ഫാ. ജോര്‍ജ്ജ്‌ ജേക്കബിന്റെയും കഠിന പ്രയത്‌നമുണ്ട്‌. വിരുത്‌ പരീക്ഷയിലും റീജിയണല്‍ മത്സരങ്ങളിലും ലഭിച്ച അവാര്‍ഡുകള്‍ കുടുംബദിനമായി ആചരിച്ച ഒക്ടോബര്‍ 27 ന്‌ ബഹുമാനപ്പെട്ട യുയാക്കിം മാര്‍ കൂറിലോസ്‌ തിരുമേനിയില്‍ നിന്ന്‌ കുട്ടികള്‍ ഏറ്റുവാങ്ങി. ഈ വര്‍ഷം ലഭിച്ച വന്‍വിജയത്തില്‍ തിരുമേനി കുട്ടികളെ അഭിനന്ദിച്ചു. നമ്മുടെ കുട്ടികള്‍ ദൈവത്തെ രക്ഷകനായി സ്വീകരിക്കുന്നവരായി തീരണമെന്നും, അതിന്‌ സണ്ടേസ്‌കൂള്‍ വഹിക്കുന്ന പങ്ക്‌ വലുതാണെന്നും തിരുമേനി ഉദ്‌ഘോഷിക്കുകയും ചെയ്‌തു. കഴിഞ്ഞ മൂന്നുവര്‍ഷമായി സണ്ടേസ്‌കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സണ്ടേസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ വര്‍ഗ്ഗീസ്‌ മാത്യു, സെക്രട്ടറി എലിസബേത്ത്‌ മാത്യു, ട്രഷറര്‍ ജോണ്‍ ഫിലിപ്പ്‌ എന്നിവരെ തിരുമേനി അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.