You are Here : Home / USA News

വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും തിരുനാള്‍ ആഘോഷവും ഒക്ടോ.17 മുതല്‍ 27വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 10, 2013 02:44 hrs UTC

ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുശേഷിപ്പ്‌ പരസ്യ വണക്കിത്തിനായി പ്രതിഷ്‌ഠിക്കുന്നു. ഓക്ടോബര്‍ 17ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്കാണ്‌ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠാ ചടങ്ങുകള്‍ ആരംഭിക്കുക. പ്രധാന തിരുന്നാള്‍ ആഘോഷം 27ന്‌ നടക്കും. ഓസ്‌ട്രിയയിലെ വിയന്നയില്‍ നിന്ന്‌ ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്നയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ ക്രിസ്‌റ്റോഫ്‌ ഷോണ്‌ ബോണിന്റെ സാക്ഷിപത്രത്തോടുകൂടി ന്യൂജേഴ്‌സിയില്‍ കൊണ്ടുവരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ്‌, ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ ഏറ്റുവാങ്ങുന്നതും തുടര്‍ന്ന്‌, ഒക്ടോബര്‍ 17 ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌, ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പരസ്യവണക്കത്തിനായി ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കുന്നതുമാണ്‌. തദവസരത്തില്‍ ചിക്കാഗോ രൂപതയുടെ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, രൂപതയിലെ വിവിധ ദേവാലയങ്ങളില്‍്‌ നിന്നുമെത്തുന്ന നിരവധി വൈദീകരും കന്യാസ്‌ത്രീകളും സംബന്ധിക്കുന്നതുമാണ്‌. ഒക്ടോബര്‍ 18 ന്‌ നടക്കുന്ന വിശുദ്ധന്റെ നൊവേനയും വിശുദ്ധ ദിവ്യബലിയും ഫാ. ബിജു നരനാത്ത്‌ സി.എം.ഐ യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.

 

19 ന്‌ ശനിയാഴ്‌ചയിലെ വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ഗാല്‍ഗുത്താ ഡിവൈന്‍ സെന്ററിന്റെ ഡയറക്ടര്‍ ഫാ. ബെന്നി പീറ്റര്‍ നയിക്കും. 20നു ഞായറാഴ്‌ചയിലെ നൊവേനയും തിരുക്കര്‍മ്മങ്ങളും എവിങ്ങിലെ സെന്റ്‌ ജെയിംസ്‌ കാത്തലിക്‌ ദേവാലയ വികാരി ഫാ. സന്തോഷ്‌ ജോര്‍ജ്ജ്‌ ഒ.എസ്‌.എസ്‌.ടിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. 21നു തിങ്കളാഴ്‌ച നടക്കുന്ന വിശുദ്ധന്റെ നൊവേനയും ദിവ്യബലിയും ബ്ലസ്സ്‌ഡ്‌ ജോണ്‍ പോള്‍ രണ്ടാമന്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ വികാരി ഫാ. പോള്‌ കോട്ടയ്‌ക്കല്‍ നയിക്കും. 22-ന്‌ ചൊവ്വാഴ്‌ച നടക്കുന്ന നൊവേനയും പരിശുദ്ധ ദിവ്യബലിയും, സൗത്ത്‌ ജേഴ്‌സിയിലെ സെന്റ്‌ ജൂഡ്‌ ഇന്ത്യന്‍ കാത്തലിക്‌ മിഷന്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ കാര്‍മ്മികത്വത്തിലായിരിക്കും നടക്കുന്നത്‌. 23നു ബുധനാഴ്‌ച നടക്കുന്ന വിശുദ്ധന്റെ ദിവ്യബലിയും നൊവേനയും ബ്രോണ്‍സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ വികാരി ഫാ. റോയ്‌സണ്‌ മേനോനിക്കല്‍ നയിക്കുന്നതാണ്‌. 24 നു വ്യാഴാഴ്‌ചയിലെ വിശുദ്ധന്റെ നൊവേനയും വിശുദ്ധ ദിവ്യബലിയും സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ തോമസ്‌ സീറോ കാത്തലിക്‌ മിഷന്‍ വികാരി ഫാ. അബ്രഹാം വെട്ടിയോലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും. 25നു വെള്ളിയാഴ്‌ച വിശുദ്ധന്റെ നൊവേനയും, ദിവ്യബലിയും ആഘോഷപൂര്‍ണ്ണമായ ചടങ്ങുകളോടെ മലങ്കര ബിഷപ്പ്‌ റവ: തോമസ്‌ മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. 26നു ശനിയാഴ്‌ചയിലെ വിശുദ്ധന്റെ നൊവേനെയും ദിവ്യബലിയും ബഹു. ഫാ. പീറ്റര്‍ അക്കനത്ത്‌ സി.എം.ഐ നയിക്കും.

 

 

പ്രധാന തിരുനാള്‍ ദിനമായ 27ന്‌ ഞായറാഴ്‌ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ഈസ്റ്റ്‌ മില്‍സ്‌റ്റോണ്‍ ദേവാലയ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ നേതൃത്വം നല്‌കും. മിശിഹായുടെ വിശ്വസ്‌ത ദാസനും, അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനും 18തീയതി മുതല്‍ 26 വരെയുള്ള 9 ദിവസത്തെ ആഘോഷമായ ദിവ്യബലിയോടുകൂടിയുള്ള വിശുദ്ധന്റെ നൊവേനയില്‍ സംബന്ധിച്ചും, 27ലെ വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തും, വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബഹു. വികാരിയച്ചനും ട്രസ്റ്റിമാരും എല്ലാവരെയും ക്ഷണിക്കുന്നു. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി കോര്‍ഡിനേറ്റര്‍ തോമസ്‌ വേങ്ങത്തടം അറിയിച്ചു. നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: തോമസ്‌ കടുകപ്പിള്ളില്‍ (വികാരി) : 908 837 9484; റ്റോം പെരുമ്പായില്‌ (ട്രസ്റ്റി): 646 326 3708; തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) : 908 906 1709; തോമസ്‌ വേങ്ങത്തടം (കോര്‍ഡിനേറ്റര്‍): 732 485 7671. http:// www.stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.