You are Here : Home / USA News

ഫോമാ ഷിക്കാഗോ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവല്‍: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 19, 2013 10:44 hrs UTC

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യൂത്ത്‌ ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ അഞ്ചാം തീയതി സീറോ മലബാര്‍ ഹാളില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ 6 മണിവരെ നടത്തപ്പെടുന്ന മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ സെപ്‌റ്റംബര്‍ 28-ന്‌ മുമ്പായി സമര്‍പ്പിക്കേണ്ടതാണ്‌. മലയാളം- ഇംഗ്ലീഷ്‌ പ്രസംഗ മത്സരത്തിന്റെ വിഷയങ്ങള്‍ ഇപ്രകാരമാണ്‌. സബ്‌ ജൂണിയേഴ്‌സിനു മലയാളത്തില്‍ `ആരോഗ്യമാണ്‌ സമ്പത്ത്‌', ഇംഗ്ലീഷില്‍ `Health is Wealth '. ജൂണിയേഴ്‌സിന്‌ മലയാളത്തില്‍ `അമേരിക്കന്‍ സംസ്‌കാരത്തില്‍ ഭാരതത്തിന്റെ മൂല്യങ്ങള്‍ എങ്ങനെ ഉയര്‍ത്തിപ്പിടിക്കാം, ഇംഗ്ലീഷില്‍ `How Can We Uphold Indian Moral Values in American Culture' എന്നിവയും കൂടാതെ സ്‌പെല്ലിംഗ്‌ ബീ മത്സരങ്ങളുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍ഫര്‍മേഷനുകളും ലഭ്യമാണ്‌. രണ്ട്‌ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതാണ്‌. നൃത്ത-നൃത്തേതര ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ 28-ന്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസി കുരിശിങ്കല്‍ (773 478 4357), സിനു പാലയ്‌ക്കാത്തടം (847 529 4607), ജോജോ വെങ്ങാന്തറ (847 323 6375), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സാം ജോര്‍ജ്‌ (773 671 6073). സിനു പാലയ്‌ക്കാത്തടം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.