You are Here : Home / USA News

പ്രവാസി സംഗമത്തിനു വര്‍ണോജ്ജ്വലമായ പര്യാവസാനം

Text Size  

Story Dated: Sunday, September 15, 2013 12:12 hrs UTC

കൊളോണ്‍ : ജര്‍മ്മനിയിലെ കൊളോണില്‍ അഞ്ച് ദിവസം നീണ്ടുനിന്ന പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനം ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയി വെളളാരം കല്ലായി, ബാബു മാത്യു, ബാബു യോഗ്യാവീട്, മാത്യു കണ്ണന്‍കേരില്‍, മാത്യു തായ്പറമ്പില്‍ , ബാബു കൂട്ടുമ്മല്‍ , തോമസ് പാനാലിക്കല്‍ , ജോസ് കവലചിറ, പൗലോസ് മറ്റത്തില്‍ എന്നിവരുടെ സംഗീത കച്ചേരിയും, ലൂസി ചാലായി, ജെമ്മ ഗോപുരത്തിങ്കല്‍ , മേരി ക്രിഗര്‍ , ഏലിയാകുട്ടി ചട, റോസമ്മ യോഗ്യാവീട്, എല്‍സമ്മ പാനാലിക്കല്‍, റജീന മറ്റത്തില്‍, ആനി കുറുംതോട്ടത്തില്‍ എന്നിവരുടെ നൃത്തവും, ബോസ് പാത്തിശ്ശേരിലിന്റെ ഓട്ടംതുളളലും സമ്മേളനത്തിന് മോടിയേകി. ബേബി ചാലായിലും എബ്രഹാം ഫിലിപ്പ് കൊളങ്ങയിലും പ്രോഗ്രാം മോഡറേറ്റ് ചെയ്തു. സണ്ണി വേളൂക്കാരന്‍ സ്വാഗതവും വര്‍ഗീസ് ചന്ദ്രത്തില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. നാലുപേര്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡിനര്‍ഹരായി. ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജര്‍മനിയുടെ മുന്‍തൊഴില്‍ വകുപ്പു മന്ത്രി ഡോ. നോബര്‍ട്ട് ബ്ലും (പൊളിറ്റിക്കല്‍ അവാര്‍ഡ്), ഡോ. ക്രിസ്റ്റീന സര്‍ക്കാര്‍ (മെഡിക്കല്‍ സര്‍വീസ് അവാര്‍ഡ്) എസ്. ശ്രീകുമാര്‍ യുകെ (വിഷ്വല്‍ മീഡിയ അവാര്‍ഡ്) ഫാ. മാത്യു ചന്ദ്രകുന്നേല്‍ പാല (സോഷ്യല്‍ സര്‍വീസ് അവാര്‍ഡ്) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. കേരളത്തില്‍ മൂക്കന്നൂര്‍ ഹോസ്പിറ്റലില്‍ ഡയാലിസ് രോഗികള്‍ക്കു ധനസഹായം ചെയ്യാന്‍ ലില്ലി ചക്യേത്തിന്റെ നേതൃത്വത്തില്‍ ധനശേഖരണം നടത്തി. സമ്മേളനത്തിന്റെ അവസാന ദിനമായ ഞായറാഴ്ച ഫാ. ഡെന്നീസ് എബ്രഹാമിന്റെ തിരുബലിയോടുകൂടി പ്രവാസി സംഗമത്തിന് സമാപനം കുറിച്ചു. ജിഎംഎഫിന്റെ അടുത്ത ഗ്ലോബല്‍ സമ്മേളനം 2014 ഓഗസ്റ്റില്‍ ജര്‍മനിയിലും യൂറോപ്പ് സമ്മേളനം ജൂണില്‍ യുകെയിലും ആയിരിക്കും. വാര്‍ത്ത അയച്ചത് : ജോണ്‍ കൊച്ചുകണ്ടത്തില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.