You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരീസില്‍ എട്ടുനോമ്പ് ആചരണം വേറിട്ട അനുഭവമായി

Text Size  

Story Dated: Wednesday, September 11, 2013 11:36 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ഇടവകദേവാലയത്തില്‍ 2013 സെപ്തംബര്‍ 1 മുതല്‍ നടന്നുവന്ന എട്ടുനോമ്പ് ആചരണം സെപ്തംബര്‍ എട്ടിന് സമാപിച്ചു . പരി. മാതാവിന്റെ പിറവിത്തിരുനാള്‍ ആയ ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ പത്ത് മണിക്ക് ലദീഞ്ഞോടെ ആരംഭിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും എട്ടുനോമ്പിന്റെ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിന്നു . മാതാവിനോടുള്ള വണക്കത്തിന്റെ ഭാഗമായി കഴുന്നെടുക്കുവാനും സൌകര്യം ഉണ്ടായിരിന്നു . സമാപന ദിവസം വികാരി ഫാ എബ്രഹാം മുത്തോലത്ത് പ്രധാന കാര്മ്മികനയിരുന്നു. പള്ളിക്ക് മുന്‍വശം കൊടിമരത്തിനു സമിപം 8 ദിവസവും നടന്ന പ്രത്യേക പ്രാര്‍ത്ഥന ഇക്കുറി ശ്രേധേയമായി . ജിനോ കക്കട്ടില്‍, ടോമി ഇടത്തില്‍ , തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാ പറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍ , ജോണി കുട്ടി പിള്ളവീട്ടില്‍ സി സേവിയര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.