You are Here : Home / USA News

വി. ദൈവമാതാവിന്റെ തിരുനാളും ഏകദിന ഉപവാസയോഗവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 06, 2013 10:29 hrs UTC

ന്യൂയോര്‍ക്ക്‌: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ചര്‍ച്ചില്‍ എട്ടുനോമ്പാചരണം നടന്നുവരുന്നു. ശനിയാഴ്‌ച രാവിലെ 8.30- മുതല്‍ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിവരെ ഉപവാസ യോഗം നടത്തപ്പെടുന്നു. ശനിയാഴ്‌ച 6 മണിക്ക്‌ വി. കുമ്പസാരം, കുര്‍ബാന എന്നിവയും നടക്കും. ഞായറാഴ്‌ച രാവിലെ പ്രഭാത നമസ്‌കാരത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ഫാ. സഖറിയാസ്‌ വള്ളിക്കോലില്‍, ഫാ. ഫിലിപ്പ്‌ സഖറിയ എന്നിവര്‍ നേതൃത്വം നല്‍കും. ഭക്തിപൂര്‍വ്വമായ റാസയോടുകൂടി പെരുന്നാള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കണ്‍വീനര്‍മാരായ വത്സമ്മ ജേക്കബ്‌ (516 965 7908), പ്രിയാ ബൈജു (516 547 1794), റോനിഷ്‌ കുറ്റിക്കാട്ടില്‍ (516 468 8460).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.