You are Here : Home / USA News

കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍ ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 02, 2013 12:34 hrs UTC

കരോള്‍ട്ടണ്‍ (ഡാളസ്) : ഡാളസ് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷ യോഗങ്ങള്‍ ആഗസ്റ്റ് 2, 3, 4 തിയ്യതികളില്‍ കരോള്‍ട്ടണ്‍ ജാക്‌സണ്‍ റോഡിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണ്. കോട്ടയം മലങ്കര ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ഡീനും, പ്രൊഫസറുമായ റവ.ഫാദര്‍ ഡോ.റജി മാത്യൂവാണ് സുവിശേഷ കണ്‍വന്‍ഷനിലെ മുഖ്യപ്രഭാഷകന്‍. ജര്‍മ്മനിയിലെ ഫ്രെഡ്രിച്ച് അലക്‌സാണ്ടര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയോളജി ഇന്‍-ന്യൂ ടെസ്റ്റ്‌മെന്റില്‍ ഡോക്ടറേറ്റ് എടുത്ത ഡോ.റജി മാത്യൂ പ്രഗല്‍ഭനായ ബൈബിള്‍ പണ്ഡിതനും, സുവിശേ, പ്രസംഗീകനുമാണ്. ആഗസ്റ്റ് 2ന് വൈകീട്ട് 6.30ന് ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മണിക്കും കണ്‍വന്‍ഷന്‍ ആരംഭിക്കും. ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഗായകസംത്തിന്റെ ഗാനശുശ്രൂഷയോടെയാണ് യോഗങ്ങള്‍ ആരംഭിക്കുക. ഡാളസ്സിലെ 22 ക്രിസ്തീയ സഭകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷനില്‍ എല്ലാവരും വന്ന് സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് ഫാ.ജോണ്‍ കുന്നത്തുശ്ശേരിയും, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടറും അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.