You are Here : Home / USA News

ഡാളസ്‌ വലിയപള്ളിയില്‍ ഒ.വി.ബി.എസ്‌ 18 മുതല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 17, 2013 02:12 hrs UTC

ഡാളസ്‌: ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളി സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 18 മുതല്‍ 20 വരെ നടത്തുന്നതാണ്‌. വൈവിധ്യമാര്‍ന്ന ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌ പ്രൊജക്‌ടുകള്‍, ആക്ഷന്‍ ഗാനങ്ങള്‍, ഗെയിംസ്‌, ബൈബിള്‍ സ്‌കിറ്റുകള്‍ തുടങ്ങിയ പരിപാടികള്‍ മൂന്നുദിവസം നീളുന്ന ഒ.വി.ബി.എസിന്‌ മാറ്റുകൂട്ടും. സമാപന ദിവസം കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കും. ഇടവക വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാം, സണ്‍ഡേ സ്‌കൂള്‍ സെക്രട്ടറി സംഗീതാ തോമസ്‌, കോര്‍ഡിനേറ്റര്‍ ജെറി തേക്കുങ്കല്‍ എന്നിവര്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 214 336 4256.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.