You are Here : Home / USA News

അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ്‌ അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 14, 2014 12:20 hrs UTC

ന്യൂയോര്‍ക്ക്‌: യുഎസ്‌ പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ്‌ അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, യുഎസ്‌ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വ്യാപകമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ്‌ ഇങ്ങനെയൊരു നീക്കം. 2001നും 2008നും ഇടയ്‌ക്ക്‌ 4000 പേരായിരുന്നുവെങ്കില്‍ 2013ല്‍ മാത്രം 3000 പേരാണ്‌ യുഎസ്‌ പൗരത്വം ഉപേക്ഷിച്ചത്‌. ഈയൊരു പശ്ചാത്തലത്തിലാണ്‌ ഫീസ്‌ 450 ഡോളറില്‍ നിന്ന്‌ 2350 ഡോളറാക്കിയത്‌. അതോടൊപ്പം നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്‌തു. പൗരത്വം ഉപേക്ഷിക്കുന്നവരില്‍ അധികവും അമേരിക്കന്‍ സ്വദേശികള്‍ തന്നെയാണ്‌. മറ്റുരാജ്യങ്ങളില്‍ താമസിക്കുമ്പോഴും അമേരിക്കന്‍ പൗരന്‍മാര്‍ യുഎസില്‍ വന്‍ തുക നികുതിയടക്കേണ്‌ടണ്ടി വരുന്നു എന്നതാണ്‌ ഈ കൊഴിഞ്ഞുപോക്കിന്‌ പ്രധാന കാരണമായി കരുതുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.