You are Here : Home / USA News

കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ പള്ളിയില്‍ തിരുനാള്‍

Text Size  

Story Dated: Friday, September 12, 2014 10:03 hrs UTC

 
ഫളോറിഡ: കോറല്‍സ്‌പ്രിംഗ്‌സ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ഫൊറോനാ ചര്‍ച്ചില്‍ ആരോഗ്യമാതാവിന്റെ തിരുനാള്‍ സെപ്‌റ്റംബര്‍ 12,13,14,15 തീയതികളില്‍ ആഘോഷിക്കുന്നു. സെപ്‌റ്റംബര്‍ 12-ന്‌ വൈകിട്ട്‌ 5.30-ന്‌ ഇടവക വികാരി ഫാ. കുര്യാക്കോസ്‌ കുമ്പക്കില്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാളിന്‌ തുടക്കമാകും. തുടര്‍ന്ന്‌ ലദീഞ്ഞ്‌, കുര്‍ബാന, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. 
 
പതിമൂന്നാം തീയതിയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ 4 മണിയോടെ ആരംഭിക്കും. പ്രസുദേന്തി വാഴ്‌ചയെ തുടര്‍ന്നുള്ള ആഘോഷമായ റാസ കുര്‍ബാനയില്‍ ഫാ. സക്കറിയാസ്‌ തോട്ടുവേലില്‍ മുഖ്യകാര്‍മികനായിരിക്കും. ഫാ. ജയിംസ്‌ കുമ്പക്കില്‍ തിരുനാള്‍ സന്ദേശം നല്‌കും. കുര്‍ബാനയെ തുടര്‍ന്ന്‌ ഭക്തിനിര്‍ഭമായ ജപമാല ഉണ്ടായിരിക്കും. 
 
സെപ്‌റ്റംബര്‍ പതിനാലാം തീയതിയിലെ തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 3 മണിക്ക്‌ ആരംഭിക്കും. ലദീഞ്ഞിനെ തുടര്‍ന്ന്‌ നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ ഫാ. ജയിംസ്‌ കുമ്പക്കില്‍ മുഖ്യകാര്‍മികനായിരിക്കും. ഫാ. ജോണ്‍ മേലേപ്പുറം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രദക്ഷിണത്തിന്‌ കൊഴുപ്പേകാന്‍ ചെണ്ടമേളവും മറ്റ്‌ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ മുടി, കഴുന്ന്‌ തുടങ്ങിയവ എടുക്കുന്നതിന്‌ അവസരമുണ്ടായിരിക്കും. 
 
തിരുനാളിലും നൊവേനയിലും പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുന്നതിന്‌ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. ഷിബു ജോസഫ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More